Books
Best Seller

വിജയത്തിന്റെ മന:ശാസ്ത്രം

മൊയ്‌നു

Description

വിജയത്തിനൊരു മന:ശാസ്ത്രമുണ്ട്. അതിനൊരു രീതി ശാസ്ത്രമുണ്ട്. അവ നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലാണ് കുടികൊള്ളുന്നത്. ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും നിലനില്‍ക്കുന്നത പോലെ നിങ്ങള്‍ക്കകത്തും വിജയത്തിന്റെ എല്ലാ ഘടകങ്ങളും നില നില്‍ക്കുന്നുണ്ട്. അവ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നിങ്ങളെ തേടിവരുന്നു. ആ മന:ശാസ്ത്രം നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ ജീവിതം സന്തോഷം നിറഞ്ഞതായിത്തീരുന്നു.  

Read More
Offer Price - 230
Actual Price - 290
Share On :
Buy On :

Book Information

  • Publishing Date 2018-08-01
  • Category Relationships
  • Publisher SUCCESSVALLEY PUBLISHING
  • ISBN 9-788-193-7619-15
  • Quantity 1000

About The Book

വിജയത്തിനൊരു മന:ശാസ്ത്രമുണ്ട്. അതിനൊരു രീതി ശാസ്ത്രമുണ്ട്. അവ നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലാണ് കുടികൊള്ളുന്നത്. ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും നിലനില്‍ക്കുന്നത പോലെ നിങ്ങള്‍ക്കകത്തും വിജയത്തിന്റെ എല്ലാ ഘടകങ്ങളും നില നില്‍ക്കുന്നുണ്ട്. അവ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നിങ്ങളെ തേടിവരുന്നു. ആ മന:ശാസ്ത്രം നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ ജീവിതം സന്തോഷം നിറഞ്ഞതായിത്തീരുന്നു.
 

About Author

ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്‌സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന്‍ കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം.

നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന്‍ ഓര്‍മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്‍പര്യമായതിനാല്‍ പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്‌സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്‌നോ തെറാപ്പി, തീറ്റ ഹീലിങ്, സില്‍വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്‌സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്‍മാരില്‍നിന്നും പഠിച്ചു.

കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.

Preface

വായനക്കുമുമ്പ്....


കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് എന്നു നാം പറയാ റുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അതു വായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കാന്‍ സാധി ക്കാറുണ്ടോ?
മാനസികവും ശാരീരികവുമായ വളര്‍ച്ചകളുടെ പടവുകള്‍ താണ്ടി ക്കൊണ്ടിരിക്കുന്ന അവര്‍, പക്വതയുടെയും അറിവിന്റെയും അഭാവം കാരണം എന്തെങ്കിലും അരുതായ്മകള്‍ ചെയ്യുമ്പോള്‍ രക്ഷിതാക്ക ളായ നിങ്ങള്‍ അവരോട് ക്ഷുഭിതരാകാറില്ലേ? നിങ്ങള്‍ക്ക് നിങ്ങളുടെ വൈകാരിക വിക്ഷോഭങ്ങള്‍ മാറ്റിവച്ചുകൊണ്ട് അവരോട് പെരു മാറാന്‍ സാധിക്കാറുണ്ടോ?
പൂമ്പാറ്റയെപ്പോലെ ലോലമായ ആ ഹൃദയത്തെ ചവിട്ടിമെതിക്കു കയാണ് പലരും ചെയ്യാറ്. രക്ഷിതാക്കള്‍ തങ്ങളുടെ അക്ഷമയും മുറുമുറുപ്പും വൈകാരികമായ പൊട്ടിത്തെറികളും പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളില്‍ അറിഞ്ഞോ അറിയാതെയോ അടിച്ചേ ല്‍പ്പിക്കുന്നു. എന്തൊക്കെ പേരുകളാണ് ചില രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ വിളിക്കുന്നത്! പഹയന്‍, സുവര്‍, കഴുത, പോത്ത്, പ ന്നി, മണ്ടന്‍, പൊട്ടന്‍, മന്ദബുദ്ധി, ഒന്നിനും കൊള്ളാത്തവന്‍... തുട ങ്ങി നിരവധി വാക്കുകള്‍ പലരും ഉപയോഗിക്കുന്നു. ഇവയെക്കാള്‍ ശക്തവും വൃത്തിഹീനവുമായ വാക്കുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്.
ചീത്തവാക്കുകളും കുത്തുവാക്കുകളുമൊന്നും ഉപയോഗിക്കാതെ തന്നെ കുട്ടികളെ ഭീഷണിയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്നവരുമുണ്ട്. ഇവയെല്ലാം തങ്ങളുടെ കുട്ടിയുടെ ഭാവിജീവി തത്തെ താറുമാറാക്കുമെന്നും അവന്റെ വ്യക്തിത്വവികാസത്തിന് ഹാ നികരമാകുമെന്നും രക്ഷിതാക്കളായ നിങ്ങള്‍ മനസ്സിലാക്കാതെ പോ കുന്നുവെങ്കില്‍ വമ്പിച്ച ഭവിഷത്തുകള്‍ തന്നെയാണ് അതുവഴി വന്നു ഭവിക്കുക. വിമലവും നിഷ്‌കളങ്കവുമായ ഹൃദയത്തെ കളങ്കപ്പെടുത്തി ക്കൊണ്ട് ഭാവിതലമുറയെ തന്നെയാണ് നിങ്ങള്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നത്. അതിന്റെ പരിണിതഫലങ്ങള്‍ വൈയക്തികതലം മുതല്‍ സാമൂഹികതലംവരെ നീണ്ടുനില്‍ക്കു കയും ചെയ്യും.
അറിവില്ലായ്മ തന്നെയാണ് രക്ഷിതാക്കള്‍ക്കും സംഭവിക്കുന്നത്. തന്റെ കുട്ടികളെ സ്‌നേഹിക്കുന്നുവെന്ന് പറയുന്ന രക്ഷിതാക്കളായ നിങ്ങള്‍, സ്‌നേഹം തുറന്ന് പ്രകടിപ്പിച്ചാല്‍ അബദ്ധത്തില്‍ ചെന്നു ചാടുമെന്ന ആരോ പറഞ്ഞ അടിസ്ഥാനരഹിതമായ മൂഢവിശ്വാസ ത്തിലാണ്. അല്ലെങ്കില്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം മുതലായ ഭൗതിക സുഖസൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്താല്‍ സ്‌നേഹ മായി എന്ന അബദ്ധ വിശ്വാസത്തിലാണ് നിങ്ങള്‍. എങ്കില്‍, ഇനിയെ ങ്കിലും തിരിച്ചറിയുക; അന്ധകാരത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലാണ് അറിവില്ലായ്മ നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
എന്താണ് സ്‌നേഹമെന്നും എന്താണ് ഇഷ്ടമെന്നും അവ തമ്മിലു ള്ള വ്യത്യാസമെന്താണ് എന്നുമൊക്കെയുള്ള കാര്യങ്ങള്‍ നാം തിരി ച്ചറിയേണ്ടിയിരിക്കുന്നു. ഈ അറിവുകളുടെ അഭാവം ബന്ധങ്ങളില്‍ മാനസികമായ മതില്‍കെട്ടുകള്‍ ഉണ്ടായിത്തീരുന്നതിന്ന് കാരണമാ യിത്തീരുന്നു. ബന്ധങ്ങളിലുണ്ടാകുന്ന ഈ മതില്‍കെട്ടുകള്‍ ബന്ധ ങ്ങള്‍ ആഴത്തിലുള്ളതും സുഭദ്രവും ആയിത്തീരുന്നതിന്ന് തടസ്സമാ യിത്തീരുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിത വിജയത്തിലേക്കുള്ള യാത്രക്ക് തടസ്സമായിത്തീരുന്നു.
കുട്ടികളുമായുള്ള ബന്ധങ്ങള്‍ നല്ല രീതിയിലാക്കി അവരുടെ വ്യക്തിത്വ വികാസം ഉറപ്പു വരുത്തണമെങ്കില്‍ ആദ്യമായി ചെയ്യാനു ള്ളത് രക്ഷിതാക്കള്‍ പരസ്പരം സ്‌നേഹിച്ചു ജീവിക്കുക എന്നതാണ്. രക്ഷിതാക്കള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഈ സരളമായ ഒഴുക്ക് കണ്ടുവളരുന്ന കുട്ടി ക്രിയാത്മകമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ യായിത്തീരുന്നു. 
ദാമ്പത്യജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. ഒരുപാട് കാര്യങ്ങള്‍ നാം അറിയുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. പഠിച്ച കാര്യങ്ങള്‍ ബോധപൂര്‍വ്വം പ്രയോഗവല്‍ക്കരിക്കുകയും വേണം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധധാരണകളും അലിഖിത നിയമങ്ങളും അശാസ്ത്രീയമായ മാമൂലുകളുമൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെ നാം ആഴ ത്തില്‍ പഠിച്ചറിയേണ്ടതുണ്ട്. യഥാര്‍ഥ അറിവ് അന്ധകാരത്തെ അകറ്റി പ്രശോഭിതമായ ഒരു ഭാവിയെ പ്രദാനം ചെയ്യുന്നു. ഇത് ശാന്തിയും സമാധാനവും നിറഞ്ഞുതുളുമ്പുന്ന ഒരു കുടുംബാന്തരീ ക്ഷത്തിന് കാരണമായിത്തീരുന്നു. അതോടെ അനുസരണവും അച്ച ടക്കവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നു. 
'വിജയത്തിന്റെ മനഃശാസ്ത്രം' എന്ന ഈ പുസ്തകത്തിന് ചില പ്രത്യേകതകളുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുത്തി രിഞ്ഞുണ്ടായ പാഠങ്ങളള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണിത് എന്നതാ ണ് ഒരു പ്രത്യേകത. ചെറുപ്പത്തില്‍ മാനസികമായ ഒരുപാട് മുറിവുക ള്‍ ലഭിക്കുകവഴി പിന്നീടുള്ള ജീവിതത്തില്‍ നിരവധി കൈപ്പുനീര് കുടിക്കേണ്ടിവന്ന ഒരു വ്യക്തി...... ഇതുമൂലം തനിക്കുണ്ടായിരുന്ന സകല കഴിവുകളും സര്‍ഗാത്മകതകളും നഷ്ടപ്പെടുകയും അവയൊ ന്നും പ്രകടിപ്പിക്കാന്‍ സാധിക്കാതെ സമൂഹത്തില്‍ നിന്നും ഉള്‍വലിയുകയും ചെയ്തു. ചെറുപ്രായത്തില്‍ നിരവധി സ്റ്റേജുകളി ല്‍ കയറി വിവിധ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് തന്റെ കഴിവു കള്‍ തെളിയിച്ച അതേ വ്യക്തി താന്‍ അനുഭവിക്കേണ്ടിവന്ന മാനസി ക മുറിപ്പാടിന്റെ ഫലമായി അപകര്‍ഷതാേബാധത്തിനും ഭയത്തിനും അടിമപ്പെടുകയും സമൂഹത്തില്‍നിന്നും ഓടിയകന്നുകൊണ്ട് ഒറ്റയാ നായിത്തീരുകയും ചെയ്തു. 'ഒന്നിനും കൊള്ളാത്തവന്‍' എന്ന് എല്ലാവരും വിളിക്കുകയും പറയുകയും ചെയ്തപ്പോള്‍ ആ വ്യക്തി ഒന്നിനും കൊള്ളാത്തവാനായിത്തീര്‍ന്നു. വ്യക്തിപരമായ കാര്യം മുതല്‍ കുടുംബം സമൂഹം എന്നിവയില്‍ നിന്നെല്ലാം ഒളിച്ചോടി ക്കൊണ്ട് ഏകാന്തതയുടെ തീരത്ത് ചടഞ്ഞിരുന്നു തുടങ്ങി.
ഈ വ്യക്തി മറ്റാരുമല്ല, എന്നെ പാകപ്പെടുത്തിയെടുത്ത അതേ ഗര്‍ഭപാത്രത്തില്‍  എനിക്കു ശേഷം വന്ന എന്റെ അനുജന്‍ തന്നെ. അനുജന്റെ ഉയര്‍ച്ചകളും താഴ്ച്ചകളും ഒരു സ്‌ക്രീനിലെന്ന പോലെ എനിക്ക് നോക്കിക്കാണാന്‍ സാധിച്ചു. നിങ്ങളുടെ കണ്ണുകളെ നിങ്ങ ള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ സാധ്യമല്ലല്ലോ? അതുപോലെ എന്റെ കണ്ണുകളെയും എനിക്ക് വിശ്വസിക്കാതിരിക്കാന്‍ വയ്യ. അത്രയ്ക്കും മൂര്‍ച്ചയേറിയതാണ് ഈ അനുഭവ യാഥാര്‍ഥ്യങ്ങള്‍.
ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഒരു തിരിച്ചറിവിന്റെ യും കൂടി അനുഭവ യാഥാര്‍ഥ്യമാണ് ഇത് എന്നതാണ്. എന്റെ അനുജന് മാനസിക മുറിവുകള്‍ ഏല്‍പ്പിച്ചത് ആരാണെന്ന് എന്റെ തിരിച്ചറിവിനു ശേഷം ഞാന്‍ അന്വേഷിച്ചു തുടങ്ങി. പലരെയും ഞാന്‍ മനസ്സില്‍ കണ്ടു. ഉറപ്പിക്കുകയും ചെയ്തു. പക്ഷേ, പിന്നീടാണ് ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ അനുജനെ മാനസിക മുറിവുകള്‍ ഏല്‍പ്പിച്ചവരില്‍ ഏറ്റവും പ്രധാന വ്യക്തി ഞാന്‍ തന്നെയാണെന്ന യാഥാര്‍ഥ്യം...! ഞാന്‍ പോലും അറിയാതെ എന്റെ ചെയ്തികള്‍ മാനസികമായ പിരിമുറുക്കമായി അനുഭവപ്പെട്ടി രുന്നുവെന്ന വലിയ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. 
ജീവിത സമ്പാദനത്തിനായി ഷാര്‍ജയില്‍ എത്തിയ ഞാന്‍ അനു ജനെ മാനസിക പിരിമുറുക്കത്തില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെ നീണ്ട നാലു കത്തുകള്‍ എഴുതി. വളരെയധികം പ്രോത്സാഹനം നല്‍കുന്നതും അങ്ങേയറ്റം പ്രചോദനാത്മകവുമായ ഈ നാലു കത്തുകള്‍ക്കും. എനിക്ക് മറുപടി ലഭിച്ചില്ല. അഞ്ചാമത്തെ കത്തും ഞാന്‍ എഴുതി അയച്ചു. ഈ അഞ്ചുകത്തുക ള്‍ക്കുമായി എനിക്ക് അനുജന്‍ എഴുതിയ മറുപടിയാണ് ഈ പുസ്ത കത്തിലെ ഒന്നാമത്തെ അധ്യായം. 
തന്റെ മാനസിക വികാരങ്ങളെ മുഴുവന്‍ മനസ്സിനകത്ത് ഒതുക്കി വെച്ചുകൊണ്ട് ജീവിതം മുന്നോട്ട് നയിച്ചിരുന്ന അനുജന് എന്റെ അഞ്ചു കത്തുകളും വായിച്ചതോടെ മനസ്സ് തുറക്കുവാനുള്ള ധൈര്യവും ഊര്‍ജവും അതുവഴി ലഭിച്ചു. അങ്ങനെ വര്‍ഷങ്ങളോള മായി കെട്ടിക്കിടന്നിരുന്ന പല വികാരങ്ങളും പല യാഥാര്‍ഥ്യങ്ങ ളും കുത്തിയൊഴുകി. അതോടെ കഥയിലെ പ്രധാന വില്ലന്‍ ആരാ ണെന്ന് തെളിഞ്ഞു.  അറിവില്ലായ്മ  മൂലം സംഭവിച്ച ചെയ്തികളുടെ ഭവിഷത്തുകള്‍ വളരെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ് എന്ന് എനിക്ക് ബോധ്യമായി. ഈ തിരിച്ചറിവിന്റെയും ബോധ്യത യുടെയും കൂടി പുസ്തകമാണ് 'വിജയത്തിന്റെ മനഃശ്ശാസ്ത്രം.'
രണ്ടാമത്തെ അദ്ധ്യായം മുതല്‍ അവസാനം വരെയുള്ള അദ്ധ്യാ യങ്ങള്‍ (പന്ത്രണ്ടാം അദ്ധ്യായം ഒഴികെ  അത് അനുജന്‍ എനിക്ക് എഴുതിയ രണ്ടാമത്തെ കത്താണ്) ഇവിടെ ഷാര്‍ജയില്‍ നിന്നും ഞാന്‍ അനുജന് തുടര്‍ച്ചയായി എഴുതിയ മറുപടികളാണ്. കത്തു കളും അവയ്ക്കുള്ള മറുപടികളുമാണ് ഈ പുസ്തകത്തിലുടനീളം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
കത്തുകളും അവയ്ക്കുള്ള മറുപടികളും ആയതിനാല്‍ തന്നെ ഒരു പുസ്തകത്തിന്റെ അനുക്രമമായിരിക്കില്ല നിങ്ങള്‍ ഇതില്‍ കാണുക. എന്നാല്‍ ഹൃദയങ്ങള്‍ തമ്മില്‍ നടത്തുന്ന സംസാരത്തി ന്റെയും ആശയവിനിമയത്തിന്റെയും ഭാഷയാണ് നിങ്ങള്‍ക്കിതില്‍ കാണാന്‍ കഴിയുക. കാടുകയറിയ സാഹിത്യമോ, കടുകട്ടി വാക്കു കളോ, കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങളോ, അതിശയോക്തിക ളോ, അസംഭവ്യതകളോ ഒന്നും തന്നെയില്ല. മാനസിക മുറിവുകള്‍ ഏല്‍ക്കേണ്ടിവന്ന ഒരു വ്യക്തിക്ക് അതിനുള്ള കൗണ്‍സിലിംങും നിര്‍ദേശങ്ങളും നല്‍കുന്നതാണ് പുസ്തകത്തിലുടനീളം നിങ്ങള്‍ കാണുക. 
അനുജന് സംഭവിച്ച ഈ മാനസിക ക്ഷതങ്ങള്‍ കേവലം ഒറ്റപ്പെട്ട ഒരു സംഭവമല്ല. അധിക കുടുംബങ്ങളിലും അരങ്ങേറുന്ന ദുരന്ത നാടകമാണിത്. പാരമ്പര്യമായി നമുക്ക് ലഭിച്ച നെഗറ്റീവ് അനു ഭൂതികളും മറ്റും അറിഞ്ഞോ അറിയാതെയോ നാം അടുത്ത തലമുറ യിലേയ്ക്ക് കൈമാറുന്നു. മാനസിക ആഘാതം ഏല്‍പ്പിച്ചവര്‍ക്ക് അതിന്റെ ഗൗരവം പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാല്‍, അതിന് വിധേയമായവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുടനീളം അതൊരു വലിയ കൈയ്പു നീരായിരിക്കും. കുട്ടികള്‍ നന്നാവാന്‍ എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ കാണിക്കുന്ന പല 'കോപ്രാ യങ്ങള്‍' മുതല്‍ മറ്റു കുട്ടികളുമായുള്ള താരതമ്യം വരെ ആ ലോല ഹൃദയങ്ങളുടെ ഉടമകള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നു. അറിവില്ലായ്മ മൂലം സംഭവിക്കുന്ന ഇത്തരം അപാകതകളെ തിരിച്ചറിഞ്ഞുകൊ ണ്ട് പ്രശാന്ത സുന്ദരമായ ഒരു കുടുംബ ജീവിതവും സമാധാന സമ്പൂര്‍ണമായ ഒരു സാമൂഹിക ജീവിതവും ലഭ്യമാകാന്‍ ഈ പുസ്തകം സഹായകമായിത്തീരുന്നതാണ്.
ടി. എ (ട്രാന്‍സാക്ഷണല്‍ അനാലിസിസ്) അഥവാ ആശയവി നിമയ അപഗ്രഥന ശാസ്ത്രം എന്ന സൈക്കോളജിയിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്. ടി. എ എന്നത് പുതിയ ഒരു ആദര്‍ശമോ, ആശയമോ, തത്വശാസ്ത്രമോ, മതമോ ഒന്നുമല്ല. മറിച്ച് നമുക്കകത്ത് ഇതിനകം കുടികൊള്ളുന്ന നമ്മുടെ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും ആശയവിനിമയങ്ങളെയും മറ്റും കീറിമുറിച്ച് പഠ നവിധേയമാക്കുന്നതിന്നുള്ള ഒരു ഉപകരണം (ീേീഹ) മാത്രമാണത്. ഒരു ഡോക്ടര്‍ തന്റെ സ്‌തെസ്‌ക്കോപ്പിലൂടെയും മറ്റു പല ഉപകരണ ങ്ങളിലൂടെയും രോഗിയുടെ രോഗം നിര്‍ണയിക്കുന്നതുപോലെ, ടി.എ യുടെ ഉപകരണങ്ങള്‍ വഴി നമുക്ക് നമ്മുടെ തന്നെ സ്വഭാവങ്ങ ളെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും അവയിലെ പാളിച്ചകളെക്കു റിച്ചും തകരാറുകളെക്കുറിച്ചുമൊക്കെ മനസ്സിലാക്കാവുന്നതാണ്. തകരാറുകളും വീഴ്ചകളുമുള്ള ഏരിയകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്താം. നാം സ്വയം മാറുന്നതിലൂടെ നമുക്ക് ചുറ്റുമുള്ളവരും മാറുന്നു. മാറ്റം നമ്മുടെ ഹൃദയത്തിനക ത്തുനിന്നും തുടങ്ങണം എന്നതാണ് അത് ആവശ്യപ്പെടുന്നത്. 
ടി.എ സൈക്കോളജിയെ അടിസ്ഥാനപ്പെടുത്തി ഒരു പുസ്തകം എഴുതുക എന്നത് കുറെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചു കൊണ്ടി രുന്ന ഒരു കാര്യമാണ്. നാട്ടിലും ഗള്‍ഫിലുമുള്ള പല സുഹൃത്തു ക്കളും പലപ്പോഴായി എന്നോടിത് ആവശ്യപ്പെടാറുമുണ്ടായിരുന്നു. പക്ഷേ, ജീവിത സമ്പാദനത്തിനിടയില്‍ സമയ ദൗര്‍ലഭ്യം കാരണം തുടക്കം കുറിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സമയത്താണ് ഞെട്ടിക്കു ന്ന ചില യാഥാര്‍ഥ്യങ്ങളുമായി അനുജന്റെ കത്ത് (ഈ പുസ്തക ത്തിലെ ഒന്നാം അധ്യായം) എനിക്കു ലഭിക്കുന്നത്. അനുജന് വിഷ യം പഠിപ്പിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും അത് ഉപകരിക്കുന്ന രീതിയില്‍ ആവട്ടെ എന്നു ഞാന്‍ കരുതി. അങ്ങനെ കുറെക്കാ ലമായി മനസ്സില്‍ കൊണ്ടുനടന്ന ടി.എ സൈക്കോളജിയുടെ പുസ്തകം എന്ന ആശയത്തിന് ഈ കത്തുകളിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. 
വളരെ ശക്തമായ ഭാഷയില്‍ തന്നെ നിര്‍ദേശിക്കാനുള്ള ഒരു കാര്യം, ഈ പുസ്തകം അതിന്റെ ക്രമത്തില്‍ തന്നെ വായിക്കുക എന്നതാണ്. പകുതിവെച്ച് ഏതെങ്കിലും അധ്യായം വായിച്ചാല്‍ വിഷയത്തില്‍ വ്യക്തത ലഭിക്കുകയില്ല. ഓരോ അധ്യായവും പരസ് പരം ബന്ധിതവും ഒന്ന് ഒന്നിന്റെ തുടര്‍ച്ചയുമാണ്. ആദ്യത്തെ നാല് അധ്യായങ്ങളില്‍ വ്യക്തിപരമായ ചില അനുഭവങ്ങള്‍ പറയുന്നുണ്ട്. ഈ വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് വിഷയത്തിലേക്ക് പ്രവേശിക്കുന്നത് എന്നതുകൊണ്ടുതന്നെ ഓരോ അധ്യായവും തുടര്‍ച്ചയായി വായിക്കുക. വായനയ്ക്കു ശേഷം പുസ്തകം വിലയി രുത്തേണ്ടത് നിങ്ങളാണ്. നിങ്ങളുടെ നിഷ്‌കളങ്കമായ ഉപദേശ നിര്‍ ദേശങ്ങള്‍ക്കും തുറന്ന അഭിപ്രായങ്ങള്‍ക്കും കാത്തിരിക്കുന്നു.


മൊയ്‌നു
ഷാര്‍ജ, യു.എ.ഇ.

Chapter

അധ്യായം - 1

എന്റെ കഴിവുകള്‍ 
നശിപ്പിച്ചതാര് ?

ഗ്രന്ഥകര്‍ത്താവിന് തന്റെ അനുജന്‍ എഴുതിയ കത്ത്
ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ആ കഴിവുകള്‍ പലര്‍ക്കും പലവിധത്തിലായിരിക്കും. എല്ലാവരും അവരവര്‍ക്കുള്ള കഴിവുകള്‍ ജീവിതത്തില്‍ പ്രകടിപ്പിക്കുന്നു എന്ന കാര്യം ഉറപ്പാണ്. പലര്‍ക്കും പല കഴിവുകളുള്ളത് പോലെ എനി ക്കും എന്റെ കഴിവുകള്‍ എന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ്. കാരണം, നിങ്ങള്‍ എന്നെ ചെറുപ്പത്തില്‍ പൊട്ടന്‍, മന്ദബുദ്ധി എന്നൊക്കെയാണ് വിളിച്ചിരു ന്നത്. എനിക്ക് എന്റെ മനസ്സില്‍ എന്നെക്കുറിച്ച് പ്രതീക്ഷകളു ണ്ടായിരുന്നു. എനിക്ക് എല്ലാത്തിനും ആവും കഴിയും എന്നുള്ള വിശ്വാസമുണ്ടായിരുന്നു. ഒരു കാര്യം ആവുമെന്ന് വിചാരിച്ചാല്‍ മാത്രമേ സാധിക്കൂ എന്നുള്ളത് എനിക്ക് അന്നറിയാമായിരുന്നു. പക്ഷേ, കുടുംബത്തില്‍ നിന്നും എനിക്ക് ലഭിച്ചത് ഇതിന് നേരെ വിപരീതമായ അനുഭവങ്ങളാണ്. അപ്പോള്‍ എനിക്ക് എന്റെ പ്രതീ ക്ഷകളൊക്കെ വെറുതെയാണെന്ന് മനസ്സിലായി. എന്റെ ജീവിത ത്തില്‍ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു.
'മുജീബ് ചെറുപ്പത്തില്‍ സ്‌കൂളിലും മറ്റും വാര്‍ഷികത്തിന് നന്നായി പ്രസം ഗിച്ചവനല്ലേ, സംഭാഷണം നടത്തിയവനല്ലേ, അതുകൊണ്ട് ഇപ്പോഴും പ്രസംഗിക്കാന്‍  സാധിക്കും' എന്നൊക്കെ പറഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ല. ഏതുകാര്യവും ആവുമെന്ന് വിചാരിച്ചാല്‍ സാധിക്കും എന്ന ചിന്താഗതിയുള്ളവനായ എന്നെ മന്ദബുദ്ധി എന്നും പൊട്ടന്‍ എന്നും വിളിച്ചപ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവ നാണ് എന്ന് എനിക്കുതന്നെ തോന്നി. ബുദ്ധി വികസിച്ചുവരുന്ന, കാര്യങ്ങളെക്കുറിച്ച് തിരിച്ചറിവ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രായത്തില്‍ എനിക്ക് അനുഭവപ്പെട്ടതാണിത്. 
ഇന്ന് എനിക്ക് യാതൊരു കാര്യത്തെയും അഭിമുഖീകരിക്കുവാനുള്ള ധൈര്യമില്ല. എപ്പോഴും ഭയം അനുഭവപ്പെടുന്നു. എപ്പോഴും പൊട്ടന്‍ എന്ന് വിളിക്കപ്പെടുന്നതുകൊണ്ട് ഏതൊരു കാര്യവും ചെയ്യാന്‍ തുടങ്ങുമ്പോള്‍ എനിക്കിതിന് സാധിക്കുമോ എന്ന ഭയം പിന്തുടരുന്നു. 
എല്ലാവരും അവരവരുടെ കഴിവുകള്‍ ജീവിതത്തില്‍ പ്രകടിപ്പിക്കു ന്നുവെന്ന് ഞാന്‍ ആദ്യം പറഞ്ഞു. പക്ഷേ, എന്റേതായ കഴിവുകള്‍ നിങ്ങള്‍ പലരുമായി നഷ്ടപ്പെടുത്തി.
നിങ്ങളുടെ കത്തില്‍ 'എനിക്ക് ആവുകയില്ല' 'എന്നെ ഒന്നിനും കൊള്ളുകയില്ല' എന്ന ചിന്താഗതി ഒഴിവാക്കുക എന്നു കണ്ടു. നിങ്ങ ളുടെ 'മന്ദബുദ്ധി', 'പൊട്ടന്‍' എന്ന വിളികൊണ്ടാണ് എനിക്ക് അങ്ങ നെയൊരു ചിന്താഗതിയുണ്ടായിത്തീര്‍ന്നത്. അതുകൊണ്ടാണ് എനി ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടത്.
എന്നെ മന്ദബുദ്ധി, പൊട്ടന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ എന്റെ മനസ്സില്‍ രണ്ട് സംശയങ്ങള്‍ ഉയര്‍ന്നു:
1.    ഞാന്‍ മന്ദബുദ്ധിയായതുകൊണ്ടാണോ ഇവര്‍ എന്നെ ഇങ്ങനെ 
    വിളിക്കുന്നത്?
2.    ഞാന്‍ മന്ദബുദ്ധിയൊന്നുമല്ല, ഇവര്‍ അങ്ങനെ വിളിക്കുന്നതു 
    കൊണ്ട് എനിക്കങ്ങനെ തോന്നുന്നതാണോ? 
ഒരുപാടു കാലം ഇതില്‍ ഏതായിരിക്കും ശരി എന്ന് എനിക്ക് മനസ്സിലായില്ല. അവസാനം എനിക്ക് കാര്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലായി. രണ്ടാമത് പറഞ്ഞതാണ് ശരി. ഇവര്‍ അങ്ങനെ വിളി ക്കുന്നതുകൊണ്ട് എനിക്കങ്ങനെ തോന്നുന്നതാണ്. നിങ്ങള്‍ക്കൊ 
ക്കെ പറ്റിയ ബുദ്ധിമോശമാണത്.
എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് ക്ഷമിക്കുകയും സഹിക്കു കയും ചെയ്തിട്ടുണ്ട്. ഒരുപാട് ത്യാഗം ചെയ്തതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്. ഇതൊക്കെ എന്നെങ്കിലും നിങ്ങ ളോട് തുറന്നു പറയണമെന്ന് അന്നു  ഞാന്‍ കരുതിയിരുന്നു. 
എനിക്ക് കുടുംബത്തില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രോത്‌സാഹനം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല. പ്രോത്‌സാഹനവും ഉപദേശവും ലഭിച്ചിട്ടില്ലെങ്കില്‍ സാരമില്ല. മന്ദബുദ്ധി, പൊട്ടന്‍ എന്നുള്ള വിളിയും കുറ്റപ്പെടുത്തലുകളും കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. ഒരു കുട്ടിക്ക് പ്രോത്‌സാഹനം ലഭിക്കുന്നില്ലെന്ന കാരണത്താല്‍ മാത്രം അവന്റെ കഴിവുകള്‍ നഷ്ട പ്പെടുകയില്ല. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് എന്റെ സ്വന്തം കഴിവുകള്‍ കൊണ്ട് മാത്രമാണ്. മന്ദബുദ്ധി, പൊട്ടന്‍ എന്ന വിളികള്‍നിരന്തരം കേട്ടതിനാല്‍ ആത്മവിശ്വാസം നഷ്ടപ്പെടുകയും ഭയവും അപകര്‍ഷതാബോധവും കടന്നുകൂടുകയും ചെയ്തിട്ടും കുടുംബ ത്തില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടിവന്നിട്ടും ഞാന്‍ ഒരുപാട് പ്രയാസങ്ങള്‍ സഹിച്ചും ക്ഷമിച്ചും ത്യാഗം ചെയ്തും മുന്നേ റി. അവസാനം ഒരുകാര്യം ഉറപ്പായി. ഞാന്‍ മന്ദബുദ്ധിയൊന്നുമല്ല. ഇവര്‍ അങ്ങനെ വിളിക്കുന്നതുകൊണ്ട് എനിക്കങ്ങനെ തോന്നുന്ന താണ്. 
പിന്നെ, നിങ്ങള്‍ എന്നോട് എവിടെയെങ്കിലും പോകാന്‍ പറഞ്ഞാല്‍ എനിക്ക് വളരെയധികം വിഷമമായിരുന്നു. ആ സ്ഥലത്തേക്ക് പോകാനുള്ള മടികൊണ്ടല്ല വിഷമം. ഇങ്ങനെ എപ്പോള്‍ എവിടെ വേണമെങ്കിലും പോയി സഹായിക്കുകയൊക്കെ ചെയ്യുന്ന എന്നെ ഒരു മന്ദബുദ്ധിയായിട്ടാണല്ലോ കാണുന്നത് എന്നോര്‍ക്കുമ്പോഴാണ് വിഷമമുണ്ടായിരുന്നത്. എനിക്ക് പോകാന്‍ പറ്റുകയില്ല എന്നു പറയാന്‍ സാധിക്കുകയില്ല. അങ്ങനെ എപ്പോഴും സഹായിക്കുകയെ ന്നല്ലാതെ വേറെ ഒരു മാര്‍ഗമില്ല.
ബാത്ത്‌റൂമില്‍ പോകുമ്പോള്‍ ഞാനാണ് എപ്പോഴും നിങ്ങള്‍ക്ക്‌വെള്ളം കൊണ്ടുതരാറുള്ളത്. വെള്ളം കൊണ്ടുതരുന്നതില്‍ എനി ക്ക് മടിയോ, അല്ലെങ്കില്‍ ഞാന്‍ വലിയവനായി, അതുകൊണ്ട് ജ്യേ ഷ്ഠന് വെള്ളം കൊണ്ട് കൊടുക്കുവാന്‍ എനിക്ക് പറ്റുകയില്ല എന്ന ചിന്തയോ ഒന്നും തന്നെയില്ല. കൃത്യമായി, ഞാന്‍ പറഞ്ഞത് ചെയ് തുതരും. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്ത് തരുന്ന എന്നെ നിങ്ങള്‍ കാണുന്നത് ഒരു മന്ദബുദ്ധിയായിട്ടാണല്ലോ എന്നതാണ് എനിക്കു ള്ള വിഷമം. അതുകൊണ്ടുതന്നെ എവിടെയെങ്കിലും പോകുവാന്‍ പറഞ്ഞാല്‍ എന്റെ മനസ്സില്‍ വളരെയധികം വിഷമമുണ്ടാകുന്നു. 
എല്ലാ ദിവസവും രാത്രി അഹ്മദ്ക്കാന്റെ വീട്ടില്‍ പോയി നിങ്ങള്‍ ക്കുവേണ്ടി പത്രം വാങ്ങി വരണം. അവിടെ പോയി പത്രം വാങ്ങിവരാന്‍ എനിക്ക് യാതൊരു വിഷമവുമില്ല. പക്ഷേ, പൊട്ടന്‍, മന്ദബുദ്ധി എന്നൊക്കെ വിളിക്കുകയും അങ്ങനെ ഒരു മന്ദബുദ്ധിയായി എന്നെ കാണുകയും ചെയ്യുന്ന ആള്‍ക്ക് ഞാന്‍ എല്ലാവിധ സഹായവും ചെയ്തുകൊടുക്കുക! ഇത് എന്റെ മനസ്സിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു.
നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭ വിച്ചതെന്ന് എനിക്ക് നിങ്ങളുടെ കത്തില്‍നിന്നും മനസ്സിലായി. അതുകൊണ്ട് എനിക്ക് മനസ്സില്‍ നിങ്ങളോട് ദേഷ്യമോ, വെറുപ്പോ ഒന്നുമില്ല. എന്തെങ്കിലും ചെറുപ്പത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടണമെന്ന് നിങ്ങളുടെ മുമ്പത്തെ കത്തില്‍ കണ്ടു. ഞാന്‍ എല്ലാം പൊരുത്തപ്പെട്ടിരിക്കുന്നു. ഇത് അറിവില്ലായ്മയിലൂടെ മാത്രം സംഭവിച്ചതാണ്.
പക്ഷേ, ഇവ കാരണം ഞാന്‍ ഈ നിലയില്‍ ആയിത്തീര്‍ന്നു. അതോര്‍ക്കുമ്പോള്‍ വളരെ.... വളരെ.... വളരെ.... വിഷമമുണ്ട്. ആരാ ണ് എന്നെ ഇങ്ങനെയാക്കിയതെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷേ, അയാള്‍ ചെയ്തതെന്താണെന്നു മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. അത് ഒരു മനുഷ്യന്റെ നല്ല ഭാവിയെ നഷ്ടപ്പെടുത്തിക്കളഞ്ഞു. 
ഞാന്‍ കത്തെഴുതാത്തതില്‍ എനിക്കുതന്നെ വളരെ വിഷമമുണ്ട്.  എഴുതുന്നുണ്ടെങ്കില്‍ ഇങ്ങനെ എല്ലാം തുറന്നെഴുതണം. അല്ലാതെ സാധാരണ നിലക്ക് മറുപടി അയച്ചാല്‍ പോരാ. അതുകൊണ്ടാണ് കത്തെഴുതാത്തത്. 
അസുഖം ഇപ്പോഴും ഉണ്ട്. മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. ഇനിയും തുടര്‍ച്ചയായി രണ്ടുവര്‍ഷം കൂടി മരുന്ന് കഴിക്കണമെന്ന് പറഞ്ഞു. ഇപ്പോള്‍ ഡോസ് കൂട്ടിയിട്ടുണ്ട്. ആദ്യം രാവിലെ പകുതി യും രാത്രി ഒന്നുമാണ്. ഇപ്പോള്‍ രാവിലെയും ഒന്നായി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ. മറുപടിക്ക് കാത്തുകൊണ്ട് നിര്‍ത്തുന്നു.
 

booksofpeace

I Am Very interested

Your Rating
Top