Books
Best Seller

വിജയം നിങ്ങളുടെ ജന്മാവകാശമാണ്‌

മൊയ്‌നു

Description

ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആധുനികശാസ്ത്രം പറയുന്നു. ഇപ്രകാരം തന്നെ മനുഷ്യന് അവന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അവന്റകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക മന:ശാസ്ത്രം ഇത് പലവിധത്തിലും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നമുക്കകത്ത് കുടികൊള്ളുന്ന ഈ കഴിവുകള്‍ പുറത്ത്‌കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്ത് അവ അനുഭവിച്ച് വിജയത്തിന്റെ ഉയരങ്ങളിലേക്കെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്കകത്തുള്ള കഴിവുകളെയെല്ലാം കണ്ടെത്തി ഒരു    പുതിയ ആളായി നിങ്ങള്‍ മാറുന്നു.  

Read More
Offer Price - 200
Actual Price - 250
Share On :
Buy On :

Book Information

 • Publishing Date 2018-10-25
 • Category Success Life
 • Publisher SUCCESSVALLEY PUBLISHING
 • ISBN 12345678
 • Quantity 1000
 • Minimum Quantity 10
 • Substract Stock 25
 • Out Of Stock In stock
 • Dimensions 11x22x1
 • Weight 100 gm
 • Pages 172
 • Cover Type Paper cover

About The Book

ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആധുനികശാസ്ത്രം പറയുന്നു. ഇപ്രകാരം തന്നെ മനുഷ്യന് അവന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അവന്റകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക മന:ശാസ്ത്രം ഇത് പലവിധത്തിലും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

നമുക്കകത്ത് കുടികൊള്ളുന്ന ഈ കഴിവുകള്‍ പുറത്ത്‌കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്ത് അവ അനുഭവിച്ച് വിജയത്തിന്റെ ഉയരങ്ങളിലേക്കെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്കകത്തുള്ള കഴിവുകളെയെല്ലാം കണ്ടെത്തി ഒരു    പുതിയ ആളായി നിങ്ങള്‍ മാറുന്നു.
 

About Author

ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്‌സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന്‍ കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം.

നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന്‍ ഓര്‍മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്‍പര്യമായതിനാല്‍ പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്‌സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്‌നോ തെറാപ്പി, തീറ്റ ഹീലിങ്, സില്‍വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്‌സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്‍മാരില്‍നിന്നും പഠിച്ചു.

കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.

Preface

നാലോ അഞ്ചോ വയസ്സ് പ്രായമുളള കുട്ടികള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ബന്ധുവീട്ടിലോ മറ്റോ ഉണ്ടായിരിക്കുമല്ലോ. കാലത്ത് അവര്‍ എണീറ്റതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുളള അവരുടെ കളികള്‍ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ?

ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു, സൈക്കിള്‍ ചവിട്ടുന്നു, ഒരു കട്ടിലില്‍ നിന്നും മറ്റേ കട്ടിലിലേക്കോ സോഫയിലേക്കോ ചാടുന്നു, മരത്തില്‍ കയറുന്നു... അങ്ങനെ പലപല കാര്യങ്ങളിലും അവര്‍ എപ്പോഴും വ്യാപൃതരായിരിക്കും!

അവര്‍ക്ക് ശനിയാഴ്ചയോ ഞായറാഴ്ചയോ ഒന്നും ഒഴിവില്ല. കാലത്ത് തുടങ്ങിയാല്‍ രാത്രി ഉറങ്ങുന്നതുവരെ അവര്‍ ഊര്‍ജസ്വലരാണ്. കാര്യമായ ക്ഷീണമൊന്നും അവര്‍ക്ക് ബാധിക്കുന്നതായി കാണില്ല.

ജിംനേഷ്യത്തിലോ മറ്റോ പോയിട്ടില്ലാത്ത, മസില്‍ പവറോ ശാരീരിക കരുത്തോ ഇല്ലാത്ത ഈ കുട്ടികള്‍ക്ക് ഇത്രമാത്രം എനര്‍ജി (ഊര്‍ജം) എവിടെനിന്നു കിട്ടുന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?

അവരുടെ മസിലുകള്‍ നോക്കൂ... മൃദുലമാണവ. അവരുടെ ശരീരം ഒരു പുഷ്പത്തെപ്പോലെ ലോലമാണ്, അല്ലേ? എങ്കില്‍ എവിടെ നിന്നാണീ ഊര്‍ജം വരുന്നത്?

നിങ്ങള്‍ ഇതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ശിശുമനഃശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആലോചിച്ച കാര്യമാണിത്. ആലോചിച്ച് ഉത്തരം കിട്ടാത്ത അവര്‍ ഒരു ഗവേഷണം നടത്തുകയുണ്ടായി. ഈ ഗവേഷണത്തിന്റെ റിസള്‍ട്ട് അത്യത്ഭുതകരമായിരുന്നു. അതിലേക്കാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഗവേഷകര്‍ പ്രശസ്തനായ ഒരു ഗുസ്തിക്കാരനെയും ഒരു അഞ്ചു വയസ്സ് പ്രായമുളള കുട്ടിയെയും ഗവേഷണത്തിനായി തയാറാക്കി. കാലത്ത് മുതല്‍ കുട്ടി എന്തൊക്കെ കളിക്കുന്നുവോ അതൊക്കെ ഗുസ്തിക്കാരന്‍ അനുകരിക്കണം. അതായിരുന്നു ഗവേഷണപരിപാടി.

പല റിങ്ങുകളിലും പലരെയും ഗുസ്തിയിലൂടെ മലര്‍ത്തിയിട്ട ഗുസ്തിക്കാരന് അഞ്ചുവയസ്സുകാരന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കുന്ന കാര്യം ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. അതിനാല്‍ അയാളും കരാറില്‍ ഒപ്പുവെച്ചു.

നിശ്ചയിച്ച ദിവസം, തന്നെക്കാള്‍ മുതിര്‍ന്ന, ഒരു ആജാനുബാഹുവായ മനുഷ്യന്‍ തന്റെ പ്രവര്‍ത്തികള്‍ അനുകരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ കുട്ടിക്ക് ആവേശം കൂടി. അവന്‍ തന്റെ ചാട്ടവും ഓട്ടവും മരംകയറ്റവും സൈക്കിള്‍ ചവിട്ടലും തലകുത്തി മറിയലുമൊക്കെ നിര്‍ത്താതെ ആവര്‍ത്തിച്ചു... ഗുസ്തിക്കാരനും അവനെ അപ്പപ്പോള്‍ അനുകരിച്ചു.

അത്ഭുതം! പിന്നീട് സംഭവിച്ചത് അക്ഷരാര്‍ഥത്തില്‍ ഗുസ്തിക്കാരന്റെ പരാചയമായിരുന്നു!! കേവലം നാലുമണിക്കൂര്‍ നേരത്തെ അനുകരണത്തിനുശേഷം കിതച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''വയ്യ, എനിക്കിനി വയ്യ...''

ഗവേഷകരുടെ സംശയവും ഒപ്പം ആശ്ചര്യവും ഒന്നുകൂടി വര്‍ധിക്കുകയായിരുന്നു. ഒരു ഗുസ്തിക്കാരന് പോലും അധികം ആവര്‍ത്തിക്കാന്‍ പറ്റാത്ത ഈ ശാരീരിക ശക്തി കുട്ടിക്ക് എവിടെ നിന്നും ലഭിക്കുന്നു. നീണ്ട പഠനങ്ങള്‍ക്കു ശേഷം വന്ന റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു. “The power of the child is the mental power”

കാര്യം പിടികിട്ടിയോ? കുട്ടിയില്‍ കാണുന്ന ആ ശക്തിയും കഴിവുമൊക്കെ മാനസികതലത്തില്‍ നിന്നും വരുന്നതാണ് എന്ന്. മാനസികതലത്തില്‍ നിന്നും ഉടലെടുക്കുന്ന ഊര്‍ജ്ജമാണ് ശാരീരിക ഊര്‍ജ്ജമായി പരിണമിക്കുന്നതെന്ന് ചുരുക്കം.

ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്: ഇത്രമാത്രം അപാരമായ ശക്തിയും കഴിവുകളും പ്രകടിപ്പിച്ച ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ഈ കഴിവുകളൊക്കെ (മാനസിക ഊര്‍ജ്ജം) എങ്ങോട്ടുപോകുന്നു? അവ ആകാശത്തേക്ക് ആവിയായിപ്പോയി എന്നു പറയാന്‍ പറ്റുമോ? ചെറുപ്പത്തില്‍ അസെറ്റ് (സമ്പത്ത്) ആയിരുന്ന കുട്ടി പതിനഞ്ചോ ഇരുപതോ വയസ്സാകുമ്പോഴേക്കും 'അസത്താ'യി മാറുന്ന കാഴ്ചയാണ് നാമിന്ന് സമൂഹത്തില്‍ കണ്ടുവരുന്നത്. ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന കുട്ടികളില്‍വരെ മാനസികോര്‍ജ്ജം കാണാത്ത അവസ്ഥ!

നാമും ചെറുപ്പത്തില്‍ ഇങ്ങനെ ഊര്‍ജ്ജസ്വലരായിരുന്നില്ലേ? ഓര്‍ത്തുനോക്കൂ... അവിസ്മരണീയമായ ആ നാളുകളെക്കുറിച്ച്. മയില്‍പ്പീലിയും മഞ്ചാടിക്കുരുവുമൊക്കെ പെറുക്കിക്കൂട്ടി നിധിപോലെ സൂക്ഷിച്ചുവെച്ച ആ കാലഘട്ടം... പെറുക്കിസൂക്ഷിക്കുന്ന വെള്ളാരം കല്ലുകള്‍ക്ക് കോഹിനൂര്‍ രത്‌നത്തെക്കാള്‍ വിലമതിച്ചിരുന്ന ആ കാലഘട്ടം...

ഹൊ! എന്തു രസമായിരുന്നു, അല്ലേ? എന്തുമാത്രം ആനന്ദകരമായിരുന്നു, അല്ലേ? കുത്തിയൊഴുകിയിരുന്ന ഊര്‍ജ്ജത്തിന്റെ പ്രസരിപ്പ്... ആ പ്രസരിപ്പില്‍ നിന്നും പൊന്തിവന്ന സര്‍ഗാത്മക കഴിവുകള്‍, അവയുടെ പ്രകടനങ്ങള്‍... പ്രകടനങ്ങളിലുടെ കിട്ടിയ സമ്മാനങ്ങള്‍... അംഗീകാരങ്ങള്‍... പോസിറ്റീവായ ഊര്‍ജ്ജം ഒരു വെള്ളച്ചാട്ടം കണക്കെ ഒഴുകിക്കൊണ്ടിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചുപോകാറില്ലേ?

എങ്കില്‍, എന്റെ ചോദ്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ! ഈ ഊര്‍ജ്ജമെല്ലാം ഒഴുകിപ്പോയത് എങ്ങോട്ടാണ്? ഈ പോസിറ്റീവ് എനര്‍ജിയെ ഇനി നമുക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും എന്നതാണ് സന്തോഷകരമായ വസ്തുത. ഈ പുസ്തകത്തിന്റെ സന്ദേശവും അതുതന്നെയാണ്.

ഈ പുസ്തകം നിങ്ങള്‍ വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ മറ്റൊരു വ്യക്തിയായിത്തീര്‍ന്നിട്ടുണ്ടാകും. ആ രീതിയിലാണിത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മനുഷ്യനും ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ തന്നെ അവനകത്ത് നിരവധി കഴിവുകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഏഴു കഴിവുകള്‍. ആ ഏഴു കഴിവുകളിലൂടെയാണ് ഒരാള്‍ ഒരു പ്രതിഭയായിത്തീരുന്നത്. പ്രതിഭ ആ ഏഴു കഴിവുകളും പ്രകടിപ്പിക്കുന്നു. അങ്ങനെ അയാള്‍ ഒരു പ്രതിഭയായിത്തീരുന്നു.

എങ്കില്‍, അത്ഭുതമെന്താണെന്നറിയുമോ നിങ്ങള്‍ക്ക്? ഇതേ അടിസ്ഥാനപരമായ ഏഴു കഴിവുകള്‍ നിങ്ങള്‍ക്കകത്തും കുടികൊള്ളുന്നുണ്ട്. ഇപ്പോഴും നിങ്ങള്‍ക്കകത്ത് അവ ഉണ്ട്. സംശയിക്കാനൊന്നുമില്ല. പ്രതിഭയായിത്തീരുന്നതിന്നുളള ഏഴു കഴിവുകള്‍ നിങ്ങള്‍ക്കകത്തു തന്നെയുണ്ട് എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരു വ്യത്യാസമേ ഉളളൂ. പ്രതിഭകള്‍ അവ പ്രകടിപ്പിക്കുന്നു. നിങ്ങള്‍ അവ അകത്ത് മൂടിവെക്കുന്നു.

അത്തരം കഴിവുകള്‍ നിങ്ങളുടെ അകത്തുണ്ട് എന്നത് നിങ്ങള്‍ അറിയുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ക്കകത്തുളള ഈ കഴിവുകള്‍ നിങ്ങള്‍ പോലും അറിയാതെ പോയതിന്റെ കാരണങ്ങള്‍ എന്താണെന്നറിയുമോ? ഈ ഏഴു കഴിവുകളും പുറത്ത് വരാതിരിക്കാനുളള പന്ത്രണ്ടു തടസ്സങ്ങള്‍ (ബ്ലോക്കുകള്‍) നിങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ഏഴു കഴിവുകളും അവിടെ ഉളളതായി നിങ്ങള്‍ക്ക് അനുഭവപ്പെടാത്തത്.

ഏതൊക്കെയാണ് ഈ പന്ത്രണ്ടു ബ്ലോക്കുകള്‍? എന്തൊക്കെയാണീ ഏഴു കഴിവുകള്‍? ഈ ബ്ലോക്കുകളെ ഇല്ലാതാക്കി ഏഴു കഴിവുകളെയും എങ്ങനെ പുറത്തുകൊണ്ടുവരാം, ജീവിതത്തില്‍ ആനന്ദവും ഉത്സാഹവും ഒപ്പം വിജയവും എങ്ങനെ നേടിയെടുക്കാം എന്നതാണ് ഈ പുസ്തത്തില്‍ ചര്‍ച്ചചെയ്യുന്നത്.

മറ്റു പുസ്തകങ്ങളില്‍ കൈക്കൊണ്ടതുപോലെ തന്നെ ഹൃദയത്തിന്റെ ഭാഷയാണ് ഇതിലും ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളസാഹിത്യമോ, സാഹിത്യ നിയമമോ, ചിലയിടങ്ങളില്‍ ഭാഷാനിയമം പോലുമോ പാലിച്ചതായി നിങ്ങള്‍ കാണുകയില്ല. ബോധപൂര്‍വമാണത്. കാരണം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് കൈമാറുന്ന ഭാഷ, ആത്മസംഭാഷണം എല്ലാ നിയമങ്ങള്‍ക്കും അതീതമാണ്. ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളോ ശൈലികളോ ഒന്നും തന്നെ എന്റെ വിവരത്തെ എടുത്തുകാട്ടാനോ നിങ്ങളുടെ വിവരം കൂട്ടാനോ അല്ല. മറിച്ച് ഒരു പുതിയ മാനസിക അവബോധത്തിലേക്ക് നിങ്ങളെ നയിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഓരോ വാചകങ്ങളും വാക്കുകളും പ്രയോഗിച്ചിരിക്കുന്നത്.

ഇതില്‍ പറയുന്ന ഓരോ കാര്യവും, പ്രത്യേകിച്ച് എട്ടാമത്തെ അധ്യായം മുതലങ്ങോട്ട്, നിങ്ങളുടെ അനുഭവമായിത്തീരുന്നില്ല എങ്കില്‍, നിങ്ങളുടെ അനുഭവങ്ങളുമായി അവയെ കൂട്ടിച്ചേര്‍ത്തുപോകാന്‍ സാധിക്കുന്നില്ല എങ്കില്‍, ചില വിഷയങ്ങളൊക്കെ നിങ്ങള്‍ക്ക് ആവര്‍ത്തനമാണോ എന്നു തോന്നാനിടയുണ്ട്. നിങ്ങള്‍ക്കെപ്പോഴാണോ നിങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഇവയെ സംയോജിപ്പിക്കാന്‍ സാധിക്കുന്നത്, അപ്പോള്‍ ഇതിലെ ഓരോ വരികളും ആവര്‍ത്തിച്ചു വായിക്കാനുളള ത്വര നിങ്ങള്‍ക്കുണ്ടാകുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ എഴുതിയ പല പുസ്തകങ്ങളും മൂന്നും നാലും അഞ്ചും തവണ ആവര്‍ത്തിച്ചു വായിച്ച പലരും അക്കാര്യം വിളിച്ചു പറഞ്ഞത്. പത്തുതവണ വായിച്ചു എന്ന് പറഞ്ഞ ചിലരും അക്കൂട്ടത്തിലുണ്ട് എന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വസ്തുതയാണ്.

അതിനാല്‍ പ്രിയ സുഹൃത്തുക്കളെ, എന്റെ മറ്റു പുസ്തകങ്ങളെ പോലെത്തന്നെ ഇതിലെയും വാക്കുകളിലേക്ക് ശ്രദ്ധിക്കാതെ വാക്കുകള്‍ക്ക് പിന്നിലുളള വികാരങ്ങളിലേക്ക് ശ്രദ്ധിക്കുക, വാക്കുകള്‍ നിങ്ങള്‍ക്കകത്ത് ജനിപ്പിക്കുന്ന വികാരങ്ങളുണ്ടല്ലോ, അവയിലേക്ക് മാത്രം ശ്രദ്ധിക്കുക. എങ്കില്‍, നിങ്ങള്‍പോലും അറിയാതെ നിങ്ങളില്‍ ഒരു പോസിറ്റീവ് മാറ്റം സംഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ആ മാറ്റത്തോടെ നിങ്ങളൊരു പുതിയ വ്യക്തിയായിത്തീരും.

ഈ പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സക്‌സസ്‌വാലിയുടെ എല്ലാ അണിയറ ശില്‍പികള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ വായനയ്ക്കു വേണ്ടി വിട്ടുതരികയാണ്...

വിജയാശംസകളോടെ
മൊയ്‌നു.

 

 

Chapter

നിങ്ങള്‍ക്കകത്തെ പ്രതിഭയെകണ്ടെത്തുക

നിങ്ങള്‍ക്ക് ഒരു പ്രതിഭയാകുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ക്കു വേണ്ടത് അടിസ്ഥാനപരമായ ഏഴു ഗുണങ്ങളാണ്. ഈ ഏഴു ഗുണങ്ങളും നിങ്ങളില്‍ സംജാതമാവുമ്പോള്‍ നിങ്ങള്‍ ഒരു മഹാ പ്രതിഭയായിത്തീരുന്നു.

നിങ്ങളുടെ ഹൃദയത്തിനകത്ത് പ്രതിഭയുടെ വല്ല ലക്ഷണങ്ങളും ഉള്ളതായി നിങ്ങള്‍ കാണുന്നുണ്ടോ? നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, പ്രതിഭയായിത്തീരുന്നതിനുളള ഏഴു ഗുണങ്ങളും കുഞ്ഞുന്നാളില്‍ നിങ്ങളില്‍ ഉണ്ടായിരുന്നു. എല്ലാകുഞ്ഞുങ്ങളും ഈ ലോകത്തേക്ക് ജനിച്ചുവീഴുന്നത് നിരവധിയനവധി കഴിവുകളോടെയാണ്. കാലക്രമത്തില്‍ പല കാരണങ്ങളാല്‍ അവ നാം കാണാതെ പോകുന്നു. അപ്പോഴും അവ അവിടെ അകത്തുതന്നെയുണ്ട്. അവ കാണാതിരിക്കുന്നു എന്നു മാത്രമേയുള്ളൂ.

നിരവധിയനവധി കഴിവുകളില്‍ വളരെ പ്രധാനപ്പെട്ട ഈ ഏഴു ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യമായി നമുക്ക് നോക്കാം.

ഇമാജിനേഷന്‍ (ഭാവന)

കാര്യങ്ങളെയും വസ്തുക്കളെയും വസ്തുതകളെയും ഭാവനയില്‍ കാണാനുളള കഴിവ്. കുഞ്ഞുങ്ങളോട് നിങ്ങള്‍ പറഞ്ഞു നോക്കൂ:

''പണ്ടൊരിടത്ത് ഒരു കൊച്ചുഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു...'' വെന്ന്. അപ്പോള്‍ തന്നെ അവരുടെ ഭാവന ഉണരുന്നത് നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ ചെറുതായിരുന്നപ്പോള്‍ നിങ്ങളുടെ ഭാവന ഉണര്‍ന്നത് ഓര്‍ക്കുന്നില്ലേ? അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും രൂപവും ഭാവവും അവരുടെ വീടും വീടിന്റെ നില്‍പ്പും കൊച്ചുഗ്രാമവും അങ്ങനെ പലതും നിങ്ങളുടെ ഭാവനയില്‍ വന്നിരുന്നില്ലേ? നിങ്ങളുടെ അനുഭവത്തിലുളള പലതും ഓര്‍മയില്‍ വരുന്നില്ലേ?

ഈ ഭാവന വളര്‍ന്നു വികസിച്ച് വന്നവരാണ് ശാസ്ത്ര, സാങ്കേതികരംഗം മുതല്‍ മനുഷ്യ പുരോഗതിയുടെ പല രംഗങ്ങളിലും അതികായകന്മാരായിത്തീര്‍ന്നത്. നമുക്കും ഭാവന എന്ന ഈ കഴിവ് കുഞ്ഞുന്നാളില്‍ ഉണ്ടായിരുന്നല്ലോ? നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന പ്രായത്തില്‍ ഞാനും എന്റെ ബാല്യകാല സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി തറവാട്ടു വീട്ടില്‍ വെച്ച് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ അഭിനയിച്ച് കളിച്ചത് ഇപ്പോഴും ഓര്‍ക്കുകയാണ്... അങ്ങനെ പല കഥകളും ബന്ധുക്കളായ മറ്റു കുട്ടികള്‍ക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. തീര്‍ച്ചയായും, നിങ്ങള്‍ക്കുമുണ്ടാകും ഇത്തരത്തിലുളള നിരവധി രസകരമായ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍.

പക്ഷേ, എന്റെ ചോദ്യമിതാണ്, ഈ ഇമാജിനേഷന്റെ (ഭാവന) വല്ല അംശവും നിങ്ങള്‍ക്കകത്തിപ്പോള്‍ ബാക്കിയിരിപ്പുണ്ടോ? അനുഭവത്തില്‍ അത് വരുന്നുണ്ടോ? പ്രതിഭയായിത്തീരുന്നതിനുള്ള ഒന്നാംതരം ഗുണമാണിത്. തോമസ് ആല്‍വാ എഡിസണ്‍ പറയുന്ന്ത് നോക്കൂ. അദ്ദേഹം ആരാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഒരു മഹാ പ്രതിഭയായിരുന്ന അദ്ദേഹം പറയുന്നു:

“To invent, you need a good imagination and a pile of jnuk” (കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ഭാവന ആവശ്യമാണ്).

ഇനി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നത് നോക്കൂ:

“Imagination is more important than knowledge. For knowledge is limited to all we now know and understand, while imagination embraces the entire world, and all there ever will be to know and understand”

''അറിവിനേക്കാള്‍ പ്രധാനം ഭാവനയാണ്. കാരണം, അറിവ് നാം ഇന്ന് അറിയുന്നതും മനസ്സിലാക്കുന്നതുമായ എല്ലാറ്റിനോടും പരിമിതമാണ്. എന്നാല്‍ ഭാവന മുഴുലോകത്തെയും ഇനിയും അറിയുവാനുള്ളതും മനസ്സിലാക്കുവാനുള്ളതുമായ കാര്യങ്ങളെയും ഉള്‍ക്കൊള്ളുന്നു''

ഒരു പക്ഷി മീനിനെയും കൊത്തി ഉയരങ്ങളിലേക്ക് പറന്നു പോകുമ്പോള്‍ എട്ടുവയസ്സുകാരനായ ആ കുട്ടി പറഞ്ഞു: ഒരു നാള്‍ നിന്നെപ്പോലെ ഞാനും ഉയരങ്ങളിലേക്ക് പറന്നുപോകും താന്‍ പറക്കുന്നത് ആ കുട്ടി ഭാവനയില്‍ കാണുകയായിരുന്നു. രാമേശ്വരം എന്ന തമിഴ് നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ നിന്നും ആദ്യമായി വിമാനത്തില്‍ പറന്നതും അതേ പയ്യനായിരുന്നു. ആര്‍മി ഓഫീസറാകാന്‍ പോയി സെലക്ഷന്‍ കിട്ടാതെ വന്ന്, അവസാനം ഇന്ത്യന്‍ ആര്‍മിയെ മുഴുവനും നിയന്ത്രിക്കുന്ന തരത്തിലുളള ഇന്ത്യന്‍ പ്രസിഡന്റായി മാറിയ അബ്ദുള്‍ കലാം എന്ന പ്രതിഭയുടെ അനുഭവമാണിത്.

പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ കണ്ടപ്പോള്‍ ചെറുപ്പത്തില്‍ നമ്മുടെ മനസ്സിലും ഭാവനകള്‍ പീലിവിടര്‍ത്തിയിരുന്നില്ലേ? എവിടെപ്പോയി ആ ഭാവനയൊക്കെയിപ്പോള്‍? അവയൊക്കെ കുട്ടികളുടെ ഭാവനയല്ലേയെന്ന് പറഞ്ഞ് നിങ്ങള്‍ തള്ളുന്നുവെങ്കില്‍ തെറ്റുപറ്റി. ആ ഭാവനയാണ്, അതേ ഭാവനാശക്തിതന്നെയാണ് വളര്‍ന്നു പന്തലിച്ച് പ്രതിഭാശാലിയുടെ ഭാവനയായിത്തീരുന്നത്, അല്ലെങ്കില്‍ ആയിത്തീരേണ്ടത്.

അതേ ഭാവനയാണ് കവിതയും കലയും ജനിപ്പിക്കുന്നത്. ശാസത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത് ഭാവനയിലൂടെയാണ്. ആ മഹാപ്രതിഭകളുടെ ഭാവനാ ഫലങ്ങള്‍ പലവിധത്തിലും ഞാനും നിങ്ങളും അനുഭവിക്കുന്നു. വിമാനത്തിലും മറ്റും ഇന്ന് നാം യാത്ര ചെയ്യുന്നത് ഒരു ഉദാഹരണം മാത്രം. ഭാവനാ ശക്തി വളര്‍ന്ന് വികസിക്കുമ്പോള്‍ ഇന്നലെവരെ അസാധ്യമായത് ഇന്ന് സാധ്യമായിത്തീരുന്നു. ഭാവനയിലൂടെ മനുഷ്യന്‍ കണ്ടതുമൂലം നാമിന്ന് ആകാശത്തിലൂടെ പറക്കുന്നു- പറന്ന് പറന്ന് ചന്ദ്രനില്‍ വരെയെത്തി മനുഷ്യന്‍. ചന്ദ്രനില്‍ നിങ്ങള്‍ പോയിട്ടില്ലെങ്കിലും വിമാന യാത്ര ചെയ്തവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാകുമല്ലോ?

പണ്ടുമുതലേ പറക്കുന്നത് ഭാവനയില്‍ കണ്ടവരാണ് മനുഷ്യര്‍. ഇന്നത് പുലര്‍ന്നിരിക്കുന്നു. ചെറുപ്പത്തില്‍ നിങ്ങള്‍ ചന്ദ്രനെ നോക്കിക്കളിച്ചത് ഓര്‍മയില്ലേ? നിങ്ങള്‍ നടക്കുന്നിടത്തൊക്കെ നടന്നു വരുന്ന അമ്പിളിമാമന്‍. നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങളെ പിന്തുടരുന്ന അമ്പിളിമാമന്‍ എന്തുമാത്രം സങ്കല്‍പങ്ങളും ഭാവനകളും അന്ന് നിങ്ങള്‍ക്കുണ്ടായിരുന്നു. എന്തൊക്കെ സ്വപ്നങ്ങള്‍ അന്നു നിങ്ങള്‍ കണ്ടിരുന്നു. എല്ലാമൊന്ന് ഓര്‍ത്തുനോക്കൂ.

എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അല്ലെങ്കില്‍ ആ പ്രായത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. എന്തു ചുറുചുറുക്കായിരുന്നു അന്നൊക്കെ. ഏകദേശം ബിരുദത്തിന്റെ പ്രായമായപ്പോഴേക്കും അല്ലെങ്കില്‍ ബിരുദം കഴിയുന്ന പ്രായമായപ്പോഴേക്കും എല്ലാ ചുറുചുറുക്കും ആവിയായിപ്പോയതു പോലെ. 
രണ്ടു ബിരുദക്കാര്‍ തമ്മില്‍ കണ്ടുമുട്ടി. ഒരുത്തന്‍ മറ്റവനോട്: ''എന്തൊക്കെയുണ്ടെടാ, എന്താ നിന്റെയവസ്ഥ?'' 
''ഒന്നും പറയാതിരിക്കലാ നല്ലത്'' - തലതാഴ്ത്തി
കൊണ്ട് മറ്റെയാള്‍. 
''എന്തേ കാര്യം?'' 
''ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അത് 
ഭൂതം പോലെ''
''വര്‍ത്തമാനമോ?''
''വെറുതെ വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു'' 
''അപ്പോള്‍ ഭാവിയോ?''
''ഭാവി... അത് ആവിയായിപ്പോയെന്നാ തോന്നുന്നത്''

ഭാവനകള്‍ നശിച്ച് നിരാശയുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നുപിടിച്ച മനസ്സുകളായി മാറുന്ന അവസ്ഥ. ചെറുപ്പത്തില്‍ നമുക്കുണ്ടായിരുന്ന ഈ കഴിവുകള്‍ എങ്ങോട്ടുപോയി എന്ന അവബോധത്തില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ അവയെ നിഷ്പ്രയാസം നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയും. അവയെ തിരിച്ചുപിടിക്കുന്നതോടെ നിങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നത് നിങ്ങളുടെ ജീവിതമാണ്. ജീവിതവിജയമാണ്. ആ വിജയത്തെ അനുഭവിക്കുവാനും അതില്‍ ആന്തരികമായ ആനന്ദം കണ്ടെത്താനുമുളള കഴിവുമാണ്. ജോസഫ് ജ്യൂബെര്‍ട്ട് പറഞ്ഞത് നോക്കൂ:

“Imagination is the eye of the soul”
'ഭാവന ആത്മാവിന്റെ കണ്ണാണ്'

നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍, നിങ്ങളുടെ അകത്ത് ഉറങ്ങിക്കിടക്കുന്ന അപാരമായ ഊര്‍ജ്ജത്തെ കണ്ടെത്തുവാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

നൂറ് ബില്യണിലധികം ന്യൂറോണുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിനകത്ത് ഉണ്ടായിട്ട് അതിനെ ഉപയോഗപ്പെടുത്താതെ പോയാല്‍ ചിന്താശേഷിയുളള മനുഷ്യനെ സംബന്ധിച്ചിടത്തോളം അതിനെക്കാള്‍ വലിയ നഷ്ടമെന്താണുളളത്? മഹാപ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ മൊത്തത്തിലുള്ള ഈ കഴിവിന്റെ 15-20 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുളളൂ, ബാക്കി ഭാഗം മുഴുവനും ഉപയോഗിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്ന് ശാസ്ത്രം പറയുമ്പോള്‍ എന്റെയും നിങ്ങളുടെയുമൊക്കെ മസ്തിഷ്‌കത്തിന്റെ എത്ര ശതമാനം ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകും എന്ന് ആലോചിച്ചു നോക്കൂ.

നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ 30% മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് ഏതെങ്കിലും ഗ്രന്ഥത്തിലോ മറ്റോ ഉണ്ടോ? 50%, 60%, 70% അങ്ങനെ വല്ലതുമുണ്ടോ? ഗവണ്‍മെന്റ് നിയമമുണ്ടോ? ഇല്ലല്ലോ! എങ്കില്‍ എന്തിനു നമ്മള്‍ മടിച്ചു നില്‍ക്കണം? അറച്ചുനില്‍ക്കണം? ലാപ്‌ടോപ്പും കമ്പ്യൂട്ടറും റോബോട്ടും മറ്റു അത്ഭുത പ്രതിഭാസങ്ങളുമൊക്കെ കണ്ടുപിടിച്ച ഈ മസ്തിഷ്‌കത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നമുക്ക് ഉപയോഗിച്ചുകൂടേ?

തീര്‍ച്ചയായും ഒരു തടസ്സം അവിടെയുണ്ട്. ആ തടസ്സത്തെ നീക്കം ചെയ്യാതെ, നാം പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്ന ഈ മസ്തിഷ്‌കത്തിന്റെ അപാരത തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും നമുക്ക് സാധ്യമല്ല.

എന്താണതിലെ തടസ്സം? ചെറുപ്പകാലത്ത് നമ്മിലേക്ക് അടിച്ചേല്‍പിക്കപ്പെട്ട നിരവധി കണ്ടീഷനുകള്‍. കണ്ടീഷനിംങ്ങിന് മലയാളത്തില്‍ എന്തു പറയും? അനുശീലനങ്ങള്‍ എന്നു പറയാം.

''നീയൊന്നും നന്നാവില്ല, അസത്ത്, ഒന്നിന്നും 
കൊള്ളത്തവന്‍'' - രക്ഷിതാക്കളുടെ വക. 
''ഗുരുത്വം കെട്ടവന്‍, ഗതിപിടിക്കാത്തവന്‍, നീയൊന്നും 
നന്നാവാന്‍ പോകുന്നില്ല'' - മറ്റുചിലരുടെ വക.

ചെറുപ്പത്തില്‍ കിട്ടിയ ഇത്തരത്തിലുളള നിരവധി കണ്ടീഷനിങ്ങുകള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ പൊന്തിവരുന്നില്ലേ? വരും. അത് വരാതിരിക്കില്ല. കാരണം അവയെക്കുറിച്ചുളള ചിന്തയാണ്, അവയെക്കുറിച്ചുളള ഓര്‍മകളാണ് മനസ്സിനകത്ത് എപ്പോഴും കളിക്കുന്നത്. അവ ഒളിഞ്ഞും തെളിഞ്ഞും നമ്മെ ആക്രമിച്ചുകൊണ്ടിരിക്കും. അതങ്ങനെയാണ്. അതിന്റെ ഘടനയും സ്വഭാവവും അങ്ങനെയാണ്.

ഓര്‍ക്കുക! സുഹൃത്തുക്കളെ; എല്ലാ പ്രതിഭകളും പ്രതിഭകളായിത്തീര്‍ന്നത് ഇത്തരത്തിലുളള മാനസിക കണ്ടീഷനിങ്ങുകളെ തല്ലിത്തകര്‍ത്തു കൊണ്ടാണ്. അവ തകര്‍ക്കപ്പെടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ മസ്തിഷ്‌കത്തെ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.

അതിനാല്‍ എന്തൊക്കെ കണ്ടീഷനിങ്ങുകളാണ് നമ്മെ പരാജയത്തിലേക്കു നയിക്കുന്നത്, പിന്നോട്ട് പിടിച്ചുവലിക്കുന്നത് എന്ന് ആദ്യം നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ നഷ്ടപ്പെട്ടുപോയ ഭാവനാ ശേഷിയെ നമുക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കും. അപ്പോള്‍ ലാപ്‌ടോപ് കണ്ടുപിടിച്ച 'നെക്ക് ടോപി'നെ (കഴുത്തിന് മുകളിലുളള മസ്തിഷ്‌കം) നമുക്ക് ശക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. നൂറ് ബില്യണിലധികം ന്യൂറോണുകളുളള ഈ നെക്ക് ടോപ്പിന്റെ ശക്തി അപാരം തന്നെയാണ്. നിങ്ങളുടെ ഭാവനാശേഷിയുടെ സീമയ്ക്കും അപ്പുറമാണതിന്റെ കഴിവുകള്‍.

ആ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നേടാന്‍ നിങ്ങള്‍ക്കു സാധിക്കും!

അകത്ത് ഉറങ്ങിക്കിടക്കുന്ന ഈ അത്യത്ഭുതകരമായ ശക്തിയെ പുറത്ത് കൊണ്ടുവരുന്ന തെറാപ്പികളും ടെക്‌നിക്കുകളും ആധുനിക മന:ശാസ്ത്രം പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് NLP അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംങ് എന്ന മന:ശാസ്ത്ര ശാഖ. സക്‌സസ്‌വാലി നടത്തുന്ന NLP യുടെ വിവിധ കോഴ്‌സുകളില്‍ ഇത്തരം തെറാപ്പികളും ടെക്‌നിക്കുകളും ഞാന്‍ പ്രയോഗിക്കുമ്പോള്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ആളുകളില്‍ അതിശയകരമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. Creative visualisation, imagination എന്നിവ ഉപയോഗിക്കുന്നതിനാലാണ് NLP യില്‍ അതിശയകരമായ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇവ തെറാപ്പികള്‍ ആയതിനാല്‍ ഇവിടെ ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

ഇനി നിങ്ങള്‍ നെഞ്ചത്ത് കൈവെച്ച്‌കൊണ്ട് പ്രതിജ്ഞയെടുക്കുക. ഹൃദയം എവിടെയാണോവരുന്നത് അവിടെ നിങ്ങള്‍ കൈവെക്കുക.

വെച്ചോ?

ശരിക്കും കൈവെക്കുക.

എങ്കില്‍ പറയുക. ഉറക്കെ പറയാനുള്ള സാഹചര്യമാണെങ്കില്‍ ഉറക്കെത്തന്നെ പറയുക:

പ്രതിജ്ഞ:

“ഞാന്‍ ഭാവനാ ശേഷി ഉള്ളയാളാണ്. വിജയത്തിന്റെ അടിസ്ഥാന ഘടകമായ ഭാവനാശേഷി (imagination power) എനിക്കകത്ത് ധാരാളമായി ഉണ്ട്. എന്റെ വിജയത്തിനായി ധാരാളമായി ഞാനത് ഉപയോഗിക്കും.”

ഒന്നോ രണ്ടോ മൂന്നോ തവണ ഉച്ചത്തില്‍ പറയുക. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആത്യന്തികമായി എനര്‍ജിയാണ്, അഥവാ ഊര്‍ജ്ജമാണ്. ശബ്ദങ്ങളും ഊര്‍ജ്ജമാണ്. നിങ്ങള്‍ ഇപ്പോള്‍ ചെയ്ത പ്രതിജ്ഞ, ആ പ്രതിജ്ഞയുടെ ശബ്ദം എല്ലാം ഊര്‍ജ്ജമാണ്.

ക്വാണ്ടം ഫിസിക്‌സിന്റെ ശാസ്ത്രകാരന്മാര്‍ കണ്ടുപിടിച്ച യാഥാര്‍ഥ്യമാണിത്; everything is energy, energy is everything. എല്ലാം ഊര്‍ജ്ജമാണ്, ഊര്‍ജ്ജമാണ് എല്ലാം. എന്റെ ട്രെയ്‌നിങ്ങ് ക്ലാസില്‍ ഞാനത് മുന്നിലിരിക്കുന്നവരില്‍ അനുഭവിപ്പിച്ചുകൊണ്ടാണ് തെളിയിക്കാറ്. നമ്മുടെ എല്ലാ പെരുമാറ്റങ്ങളും ശീലങ്ങളും ഇമോഷനാണ് അഥവാ വികാരങ്ങളാണ്. പെരുമാറ്റങ്ങളും ശീലങ്ങളുമെല്ലാം വികാരത്തില്‍നിന്നുമാണ് ഉണ്ടാകുന്നത്. വികാരങ്ങളാകട്ടെ എനര്‍ജിയുമാണ്. ഈ എനര്‍ജി ക്ലാസില്‍ നിങ്ങള്‍ അനുഭവിക്കുന്നതോടെ നിങ്ങള്‍ക്കത് ബോധ്യപ്പെടുന്നു. എന്നാല്‍ ഇവിടെ എനിക്ക് നിങ്ങളെ അനുഭവിപ്പിക്കുവാന്‍ മാര്‍ഗമില്ല. നിങ്ങള്‍ മനസ്സിലാക്കുക ക്വാണ്ടം ഫിസിക്‌സ് ഇത് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്.

ഊര്‍ജ്ജം തരംഗങ്ങളായിട്ടാണ് സഞ്ചരിക്കുന്നത്. ക്വാണ്ടം ഫിസ്‌ക്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവ ഫ്രീക്വന്‍സി (ആവൃത്തി) ആയിട്ടും വൈബ്രേഷന്‍ (കമ്പനം) ആയിട്ടുമാണ് സഞ്ചരിക്കുന്നത്. നിങ്ങള്‍ ഉച്ചരിക്കുന്ന ഓരോ വാക്കുകളും വൈബ്രേഷനായിട്ട് അന്തരീക്ഷത്തില്‍ കിടക്കുന്നുണ്ട്. ഈ എനര്‍ജിയെ നശിപ്പിക്കുക സാധ്യമല്ല. ഫിസിക്‌സിന്റെ ബാലപാഠം തന്നെ energy is neither created nor destructed എന്നാണ് എന്നത് നമ്മള്‍ സ്‌കൂളില്‍ പഠിച്ചതാണ്. അതായത് ഊര്‍ജ്ജത്തെ നമുക്ക് സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല എന്ന്.

നിങ്ങള്‍ ഉച്ചരിച്ച ആ പ്രതിജ്ഞയുടെ ശബ്ദത്തിന്റെ ഊര്‍ജ്ജം അന്തരീക്ഷത്തിലേക്ക് വൈബ്രേറ്റ് ചെയ്യുന്നത്‌പോലെ തന്നെ നിങ്ങളുടെ ഓരോ കോശത്തിനകത്തും പ്രതിഫലനങ്ങള്‍ ഉണ്ടാകുന്നുണ്ട്, രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഒപ്പം നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ മഹാകലവറയായ ഉപബോധമനസ്സിലും അത് രേഖപ്പെട്ടുകിടക്കുന്നു. താമസിയാതെ അവ പ്രവര്‍ത്തിച്ചുതുടങ്ങും.

ഒരു ഇന്റന്‍ഷന്‍ അഥവാ ലക്ഷ്യമായിട്ട് ശരീരകോശങ്ങളിലും ഉപബോധമനസ്സിലും ഈ പ്രതിജ്ഞയുടെ ശബ്ദ എനര്‍ജി രേഖപ്പെടുത്തപ്പെടുന്നതിനാല്‍ അവയുടെ റിസല്‍ട്ട് വളരെയധികം ശക്തമായിരിക്കും.

ഓരോ അധ്യായത്തിലും ഇത്തരത്തിലുള്ള അതിശക്തമായ പ്രതിജ്ഞകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഓരോ കണ്ടീഷനിങ്ങുകളും പരിമിതികളും ശാസ്ത്രീയമായി പഠിക്കുന്നതിനുമുമ്പ് പ്രതിയഭയ്ക്കു വേണ്ടുന്ന ഏഴുകാര്യങ്ങളിലെ ബാക്കി ആറുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം; വരും അധ്യായങ്ങളിലൂടെ.

"????? ????????? ?????????? ???" ???? ??????? ???? ???????????? ???????. 164 ?????? ???? ??????? ???? ???????????? ??? ?????????. ??????????????? ???????? ????? ????????? ???????? ?????? ????? ????? ????? ??????? ?????? ??????????? ?????????? ???????. ??????????????? ????????? ?????????? ?????????? ???????????? ???????????????? ????? ??????????????????????? ????????????? ?????????? ??????????? ???????????. ??? ????????????????? ??????????? ??????? ???????? ???? ??????? ?????? ???????. ?????? ???????????? ?????????? ??????? ???-? ??????? ?????????????????. ??????????? Ranjith Qatar.

Your Rating
Top