Books
Best Seller

മക്കളെ മിടുക്കരാക്കിമാറ്റാന്‍ (ഭാഗം - 1)

മൊയ്‌നു

Description

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് എന്ന് നാം പറയാ റുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അത് വായിക്കു കയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കുവാന്‍ സാധിക്കാറുണ്ടോ? ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേ ണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധ ധാരണകളും അലിഖിത നിയമങ്ങളും മാമൂലുകളു മൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളെയും നാം ആഴത്തില്‍   പഠിച്ചറിയേണ്ടതുണ്ട്. ഈ അറിവ് ശാന്തിയും സമാധാനവും നിറഞ്ഞുതുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷത്തിനു കാരണമാ യിതീരും. അങ്ങനെ അനുസരണവും അച്ചടക്കവും ഒപ്പം സര്‍ഗശേഷിയും ക്രിയാത്മക കഴിവുകളും മികവുറ്റ ബുദ്ധിശേഷിയും സന്തോഷവും ശാന്തിയും നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യും.  

Read More
Offer Price - 140
Actual Price - 160
Share On :
Buy On :

Book Information

  • Publishing Date 2019-06-03
  • Category Parenting
  • Publisher SUCCESSVALLEY PUBLISHING
  • ISBN 9788193761939
  • Quantity 1005
  • Pages 110
  • Cover Type Paperback

About The Book

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് എന്ന് നാം പറയാ റുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അത് വായിക്കു കയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കുവാന്‍ സാധിക്കാറുണ്ടോ?

ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേ ണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധ ധാരണകളും അലിഖിത നിയമങ്ങളും മാമൂലുകളു മൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളെയും നാം ആഴത്തില്‍   പഠിച്ചറിയേണ്ടതുണ്ട്. ഈ അറിവ് ശാന്തിയും സമാധാനവും നിറഞ്ഞുതുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷത്തിനു കാരണമാ യിതീരും. അങ്ങനെ അനുസരണവും അച്ചടക്കവും ഒപ്പം സര്‍ഗശേഷിയും ക്രിയാത്മക കഴിവുകളും മികവുറ്റ ബുദ്ധിശേഷിയും സന്തോഷവും ശാന്തിയും നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യും.
 

About Author

ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്‌സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന്‍ കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം.

നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന്‍ ഓര്‍മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്‍പര്യമായതിനാല്‍ പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്‌സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്‌നോ തെറാപ്പി, തീറ്റ ഹീലിങ്, സില്‍വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്‌സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്‍മാരില്‍നിന്നും പഠിച്ചു.

കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.

Preface

മക്കള്‍ മിടുക്കരും നല്ലവരും സര്‍ഗാത്മക കഴിവുകള്‍ ഉള്ളവരും അനുസരണവും സ്‌നേഹവുമൊക്കെ ഉള്ളവരും ആകണമെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കള്‍ ഉണ്ടാവുകയില്ല. എന്നാല്‍ മക്കളെ എങ്ങനെ മിടുക്കരും മികവുറ്റവരും ആക്കി മാറ്റാം എന്ന വിഷയത്തിലാണ്, എങ്ങനെ എന്ന വിഷയത്തിലാണ് പലപ്പോഴും നാം കുഴങ്ങിപ്പോകാറ്. പഠിച്ച പണി പലത് പയറ്റിയിട്ടും മക്കള്‍ അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ വഴികളില്‍ നിന്നും മാറിപ്പോകുന്ന അവസ്ഥയാണ് പത്രങ്ങളും മാഗസിനുകളും വിട്ടിലെ അന്തരീക്ഷവുമൊക്കെ പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്നത്.

എന്താണ് ഇതിനൊരു വഴി? ഇതിനൊരു വഴി ഉണ്ടാവില്ലേ? തീര്‍ച്ചയായും ഇതിന് കൃത്യവും വ്യക്തവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ വഴികള്‍ ഉണ്ട്.

രക്ഷിതാക്കളായ നിങ്ങള്‍ നിങ്ങളെ കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. ജീവിതത്തില്‍ നമ്മള്‍ പല വിഷയങ്ങളും പഠിക്കുന്നു. മെഡിസിന്‍, എന്‍ജിനീയറിംങ്ങ്, നിയമം, ഐ.ടി അങ്ങനെ നിരവധിയനവധി കാര്യങ്ങള്‍ നാം പഠിക്കുന്നു. അവയുടെയെല്ലാം സര്‍ട്ടിഫിക്കറ്റുകളുമൊക്കെ നമ്മുടെ കൈകളില്‍ ഉണ്ട്. തീര്‍ച്ചയായും അവയൊക്കെ പഠിക്കേണ്ടുന്നത് തന്നെയാണ്. എന്നാല്‍ എന്റെ ചോദ്യമിതാണ്; ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായ, ജീവല്‍സ്പര്‍ഷിതന്നെയായ പാരന്റിംങ് എന്ന വിഷയത്തെ കുറിച്ച് നാം പഠിച്ചുവോ? പാരന്റിംങ്ങിനെ കുറിച്ചുള്ള ഏതു സര്‍ട്ടിഫിക്കറ്റാണ് നമ്മുടെ കൈകളില്‍ ഉള്ളത്? ഏത് കോഴ്‌സിനാണ് നമ്മള്‍ പങ്കെടുത്തത്. ആധുനിക മന:ശാസ്ത്രം ഈ രംഗത്ത് നിരന്തര ഗവേഷണം നടത്തിയിട്ട് എന്തെല്ലാം കാര്യങ്ങള്‍ കണ്ടെത്തികഴിഞ്ഞു! കുട്ടികള്‍ അച്ചടക്കമുള്ളവരാകുന്നതിനും അവരെ മിടുക്കരും സര്‍ഗവൈഭവമുള്ളവരാക്കിത്തീര്‍ക്കുന്നതിനുമുള്ള എന്തെല്ലാം വഴികള്‍ ശാസ്ത്രം വിശദീകരിച്ചു കഴിഞ്ഞു!!

കുട്ടികളില്‍ കുസൃതികള്‍ ഉണ്ടാവുക എന്നത് പ്രകൃതിദത്തമാണ്. എന്നാല്‍ ആ കുസൃതികളെ രക്ഷിതാക്കളായ നിങ്ങള്‍ നേരിടുന്ന രീതി നെഗറ്റീവാണെങ്കില്‍ വികൃതിക്കാരായ കുട്ടികളെ നിങ്ങള്‍ക്ക് കിട്ടുന്നു. ദുര്‍വാശിയും അനുസരണക്കേടും അച്ചടക്കമില്ലായ്മയും അവരില്‍ പ്രത്യക്ഷപ്പെടുന്നു. 

എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളുടെ കുസൃതികളെ പോസിറ്റീവായിട്ടാണ് നേരിടുന്നതെങ്കില്‍ അച്ചടക്കവും അനുസരണവും ഉള്ള മക്കളെ നിങ്ങള്‍ക്ക് ലഭിക്കുന്നു. അവര്‍ക്കകത്തുള്ള സര്‍ഗ ശേഷിയും ക്രിയാത്മകതയുമൊക്കെ പടര്‍ന്ന് പന്തലിക്കുന്നു. സന്തോഷവും ശാന്തിയും സമാധാനവും ലഭിക്കുന്ന അത്തരം കുട്ടികള്‍ എല്ലാ രംഗത്തും ശോഭിക്കുകയും ക്രിയാത്മകതയും കഴിവുകളും തെളിയിക്കുകയും ചെയ്യുമെന്ന് ആധുനിക മന:ശാസ്ത്രത്തിന്റെ പഠനങ്ങളായ പഠനങ്ങളെല്ലാം തെളിയിക്കുന്നു.

'വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തക പരമ്പരയുടെ പ്രതികരണങ്ങളില്‍ നിന്നുമാണ് 'മക്കളെ മിടുക്കരാക്കിമാറ്റാന്‍' എന്ന ഈ പുസ്തകം ജനിക്കുന്നത്. ''കുട്ടികള്‍ വികൃതികളും അക്രമാസക്തരും ആകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന്  'വിജയത്തിന്റെ മനഃശാസ്ത്രം, എന്ന പുസ്തകത്തിലൂടെ മനസ്സിലായി.  പക്ഷേ, നമ്മുടെ കുട്ടികള്‍ ഇതിനകം വികൃതികളും അച്ചടക്കമില്ലാത്തവരുമായിത്തീര്‍ന്നിരിക്കുന്നു.  നാം എന്തു ചെയ്യണം?''  നിരവധി രക്ഷിതാക്കള്‍ ഫോണ്‍, ഇ-മെയില്‍, കത്തുകള്‍ മുതലായവ വഴി നിരന്തരമായി ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചു തുടങ്ങി. മിക്കവാറുമെല്ലാ രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌നം തന്നെയാണിത് എന്ന് ഞാന്‍ നിങ്ങളോടു പറയേണ്ടതില്ലല്ലോ?

കുട്ടികളെ നന്നായി വളര്‍ത്തുവാന്‍ വേണ്ടി നാം പലതും ചെയ്യുന്നു.   പഠിച്ച പണി പലതും പയറ്റി നോക്കുന്നു.  എന്നിട്ടും ഫലം വിപരീതം മാത്രം.  എന്തുകൊണ്ടാണിതിങ്ങനെ സംഭവിക്കുന്നത്? എവിടെയാണു തെറ്റു പറ്റിയത്?  കണ്‍കുളിര്‍മയുള്ള, സന്തോ മക്കളെ ലഭിക്കുവാന്‍ നാം നിരന്തരം പ്രാര്‍ഥിക്കുന്നു. പക്ഷേ, അവരുടെ വികൃതികള്‍ കാരണം നാം പൊറുതി മുട്ടിയിരിക്കുകയാണ്.  കുട്ടിയെപോലും വെറുക്കുന്ന അവസ്ഥയിലേക്ക് മനസ്സ് എത്തിനില്‍ക്കുന്ന ചില നിമിഷങ്ങള്‍, ഉണ്ടാകുന്നു.  ചുമരിലും മറ്റും വരഞ്ഞിട്ട് വൃത്തികേടാക്കുക, പത്രങ്ങളും മാഗസിനുകളുമൊക്കെ വലിച്ചുകീറുക,  ബാത്ത്‌റൂമിലെയും മറ്റും  പൈപ്പുകള്‍ തുറന്നിടുക, ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ വഴക്കും അടിയുമൊക്കെ നടത്തുക, കളിപ്പാട്ടവും ചിലപ്പോള്‍ വിലപിടിപ്പുള്ള മറ്റു സാധനങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് പൊട്ടിക്കുക, ഇവയോടൊക്കെ പ്രതികരിച്ചാല്‍ രക്ഷിതാക്കളായ നിങ്ങളോട് കയര്‍ത്തുകയറുക, നിരന്തരമായി കളവുപറയുക, കളവു നടത്തുക, അനുസരണക്കേട് കാണിക്കുക, വാശിയും ശാഠ്യവും പ്രകടിപ്പിക്കുക, പഠനത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുക തുടങ്ങിയ നിരവധി വികൃതികള്‍ കാരണം ജീവിതം തന്നെ ദുഃസ്സഹമായിത്തീര്‍ന്ന സാഹചര്യങ്ങളാണ് പല രക്ഷിതാക്കളും വിളിച്ചു പറയുന്നത്.

തീര്‍ച്ചയും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു; പഠിച്ചറിയേണ്ടിയിരിക്കുന്നു - 'എവിടെയാണു തെറ്റുപറ്റിയത്' എന്ന്.

മുകളില്‍ ഞാന്‍ എഴുതിയതും അല്ലാത്തതുമായ  പ്രശ്‌നങ്ങളെയും വികൃതികളെയും ലളിതമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രായോഗിക കര്‍മ പദ്ധതിയുടെ ഒന്നാം ഭാഗമാണ് ഈ പുസ്തകം.  ജീവിതത്തെ യഥാര്‍ഥ ആനന്ദമാക്കിത്തീര്‍ക്കാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് ഈ പുസ്തകം നിങ്ങള്‍ക്കു വിവരിച്ചു തരുന്നു. കുട്ടികളിലെ വികൃതികളും അനുസരണക്കേടും മാറ്റിയെടുത്ത് അവരുമായി സ്‌നേഹം പങ്കുവെച്ച് ഉല്ലാസ ഭരിതവും സന്തോഷദായകവുമായ ജീവിതം നയിക്കുവാനുള്ള വഴികള്‍ ഈ പുസ്തകം നിങ്ങള്‍ക്കു പഠിപ്പിച്ചു തരുന്നു. ഹൃദയത്തിനകത്ത് കുടികൊള്ളുന്ന ദുഃഖത്തിന്റെയും പ്രയാസത്തിന്റെയും ഒരു വലിയ ഭാണ്ഡം ഈ പുസ്തക വായനയിലൂടെ ഉരുകിയൊലിച്ചുപോകുന്നു.  പകരം അവിടുത്തേക്ക് ഒഴുകിയെത്തുന്നത് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും നീരുറവകളാണ്. ആശ്വാസത്തിന്റെ ഒരു ദീര്‍ഘ ശ്വാസം....
മക്കള്‍ മിടുക്കരായി മാറുന്നത് നിങ്ങള്‍ നിങ്ങളുടെ കണ്‍മുമ്പില്‍  കാണുമ്പോഴുള്ള സംതൃപ്തി വാക്കുകള്‍ക്കതീതമാണ്. നിങ്ങള്‍ തയ്യാറാവുക! ഒരു പവിത്രമായ പാരന്റിംങ് യാത്രക്ക് തയ്യാറാവുക!! മഹാഎൈശ്വര്യം നിറഞ്ഞ ഈ ജീവിതം ആസ്വദിക്കുവാന്‍ ആരംഭിക്കുക. സൗഭാഗ്യങ്ങളുടെ കലവറയായ മക്കളുമൊന്നിച്ച് ഓരോ നിമിഷവും ആസ്വദിക്കുക. തികച്ചും ഇതിന് സാദ്യമാണ് എന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്ക് ബോധ്യപ്പെടും.

ഈ പുസ്തകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ മാന്യ വ്യക്തികളെയും ഇവിടെ ഓര്‍ക്കുകയാണ്; കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ. വായനക്കു ശേഷം നിങ്ങളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിക്കുക.

സ്‌നേഹാശംസകളോടെ
മൊയ്‌നു

Chapter

Chapter - 1

ചെളിയില്‍ വീണ കുട്ടി

നിങ്ങള്‍ ഒരു കല്യാണത്തിനു പോവുകയാണ് എന്നു സങ്കല്‍പിക്കുക. വളരെ വേണ്ടപ്പെട്ട കല്യാണം. കുളിച്ചു വൃത്തിയായി, പുതുവസ്ത്രം ധരിച്ച് നിങ്ങള്‍ നിങ്ങളുടെ അഞ്ചോ ആറോ വയസ്സുള്ള കുട്ടിയുമായാണ് കല്യാണത്തിനു പോകുന്നത്.

കുട്ടിയുടെ കയ്യുംപിടിച്ച് നിങ്ങള്‍ റോഡിലൂടെ നടന്നു പോവുകയാണ്. സമയം വൈകിയതിനാല്‍ അല്‍പം ധൃതിയിലാണ് നിങ്ങളുടെ നടത്തം. ഇനിയും താമസിച്ചാല്‍ കല്യാണത്തിന്റെ പ്രധാന കര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അല്‍പം കൂടി നടക്കാനുമുണ്ട്.

റോഡിലൂടെ നടന്നുകൊണ്ടിരിക്കെ നിങ്ങളുടെ കുട്ടി പെട്ടെന്ന് ചെളിയില്‍ വീണു! നിങ്ങള്‍ എന്തു ചെയ്യും? സമയമാണെങ്കില്‍ വൈകിയിരിക്കുന്നു. വളരെ വേണ്ടപ്പെട്ടതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ കല്യാണവുമാണ്. കുട്ടിയാകട്ടെ ചെളിയില്‍ വീണു കിടക്കുന്നു.

എന്തു ചെയ്യും?

ചെറിയകുട്ടിയായതിനാല്‍ അവനെ അവിടെ വിട്ട് കല്യാണത്തിനു പോകാന്‍ നിങ്ങള്‍ക്കു നിര്‍വാഹമില്ല. തിരിച്ചു വീട്ടിലേക്കു പോയി കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് വീണ്ടും പുറപ്പെട്ടാല്‍ കല്യാണം നഷ്ടപ്പെടുകയും ചെയ്യും.
ഇത്തരമൊരവസരത്തില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് നിങ്ങളൊന്ന് മനസ്സില്‍ കാണുക. നിങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളതിനെ കുറിച്ചൊക്കെ ആലോചിക്കുക. 

പലരും പല രീതിയിലായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറുക. ചിലര്‍ കുട്ടിയെ പിടിച്ച് ആദ്യം രണ്ടുപൊട്ടിക്കും. അതായത് നാം നമ്മുടെ കടുത്ത അമര്‍ഷം കുട്ടിയില്‍ അടിയായി ചൊരിയും. 

''നാശം... നിന്നെ കൂട്ടേണ്ടായിരുന്നു. നിന്നെ കൂട്ടിയതാണ് നാശമായത്. അല്ലെങ്കില്‍ തന്നെ നീ നാശം പിടിച്ചവനാണ്, അസത്ത്''- അടിക്കാത്ത ചിലര്‍, അടിക്കാന്‍ ഓങ്ങിക്കൊണ്ട് ഇങ്ങനെ പ്രതികരിക്കുന്നു.

''എണീച്ചാട്ടെ നീ.. അസത്തെ, എവിടെ നോക്കിയിട്ടാ നടക്കുന്നത്....''- തുടര്‍ന്ന് പലതും ആരോടെന്നില്ലാതെ പിറുപിറുക്കുന്നു.

ഇങ്ങനെ പല രീതിയിലുമായിരിക്കും പലരുടെയും പ്രതികരണങ്ങള്‍. ഏതായിരുന്നാലും ഒരു കാര്യം ഉറപ്പാണ്. എല്ലാ പ്രതികരണങ്ങളും നിഷേധാത്മകങ്ങള്‍ -നെഗറ്റീവ്- ആയിരിക്കും ഭൂരിപക്ഷം കേസിലും അങ്ങനെയാണ് സംഭവിക്കാറ് എന്നതില്‍ സംശയമില്ല. 

ഇനി നിങ്ങള്‍ മനസ്സിനെ അല്‍പം റിലാക്‌സ് മൂഡിലേക്കു കൊണ്ടുവരിക. മറ്റൊരുകാര്യം ആലോചിക്കുവാന്‍ മനസ്സിനെ പാകപ്പെടുത്തുക. അതായത്, നിങ്ങള്‍ ആ കല്യാണത്തിനു പോകുന്നത് നിങ്ങളുടെ കുട്ടിയുമൊത്തല്ല, മറിച്ച് നിങ്ങളുടെ കൂടെ സ്‌കൂളിലോ കോളജിലോ ഒന്നിച്ചു പഠിച്ച, വളരെയടുത്ത, ആത്മബന്ധമുള്ള കൂട്ടുകാരനും/കൂട്ടുകാരിയുമായിട്ടാണ്. (സ്ത്രീകള്‍ കൂട്ടുകാരിയെ സങ്കല്‍പിക്കുക). എങ്കില്‍....ആ കൂടെയുള്ളയാള്‍, നടന്നുകൊണ്ടിരിക്കെ ചെളിയില്‍ വീണാല്‍ നിങ്ങള്‍ എന്തു ചെയ്യും? 

ശരിക്കും ആലോചിക്കുക.
നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ അടിച്ചതുപോലെ ആ സുഹൃത്തിനെ നിങ്ങള്‍ അടിക്കുമോ?

നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ വഴക്കുപറഞ്ഞതു പോലെ അവനെ/അവളെ നിങ്ങള്‍ വഴക്കുപറയുമോ?

ഇല്ല എന്ന് ഉറപ്പാണ്.

''അയ്യോ എന്തു പറ്റി! വേദനയായോ.. ഹോസ്പിറ്റലിലോ മറ്റോ പോകണമോ? കല്യാണമൊക്കെ ഇനി പോട്ടെ. അതു പ്രശ്‌നമാക്കേണ്ട. നീ പറയ്, എന്താ ചെയ്യേണ്ടത്?''

ഇങ്ങനെ നിങ്ങള്‍ അയാളുടെ ദുഃഖത്തിലും വ്യസനത്തിലും പങ്കു ചേര്‍ന്നുകൊണ്ട് അയാളെ ആശ്വസിപ്പിക്കും.

അപ്പോള്‍ നിങ്ങളും അയാളും തമ്മിലുള്ള ആത്മബന്ധത്തിന്റെആഴം പതിന്മടങ്ങ് വര്‍ധിക്കും. A friend in need is indeed a friend 'ആവശ്യമുള്ളപ്പോള്‍ സഹായത്തി
ന് എത്തുന്നവനാണ് യഥാര്‍ഥ സുഹൃത്ത്' എന്ന് കേട്ടിട്ടില്ലേ?
തീര്‍ച്ചയായും നിങ്ങള്‍ അത്തരം ഒരു ഘട്ടത്തില്‍ ഗുണാത്മകമായ രീതിയില്‍ -പോസിറ്റീവ് രീതി -അയാളോട് പെരുമാറുമ്പോള്‍ അയാള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും ബന്ധവും അങ്ങേയറ്റം വര്‍ധിക്കുന്നു. മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മയായി അയാളുടെ ജീവിതത്തില്‍ അത് തങ്ങിനില്‍ക്കും. നിങ്ങളുടെ നാട്ടിലേക്ക് കല്യാണത്തിന് വന്ന അയാള്‍ നിങ്ങളുടെ നാടും പരിസരവും മാത്രമല്ലനിങ്ങളെയും എപ്പോഴും ഓര്‍ക്കും.

നിങ്ങളുടെ കുട്ടിയുടെ അവസ്ഥ-അവനോട് പെരുമാറിയത്, അല്ലെങ്കില്‍ പെരുമാറാന്‍ സാധ്യതയുള്ളത് നിങ്ങളുടെ അകത്ത് തികട്ടിവരുന്നുണ്ട് അല്ലേ?  അതെ! നിങ്ങളുടെ കുട്ടി അബദ്ധത്തിലാണ് ചെളിയില്‍ വീണത്.  നിങ്ങളുടെ സുഹൃത്തും അബദ്ധത്തില്‍ വീണതാണ്. പിന്നെയെന്തിനായിരുന്നു കുട്ടിയെ മാത്രം ക്രൂശിച്ചത്?

ഇങ്ങനെ ഒരു കല്യാണവും ചെളിയില്‍ വീഴലും നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ സംഭവിക്കണമെന്നില്ല.  പക്ഷേ, ഇത്തരത്തിലുള്ള അനവധി അബദ്ധങ്ങള്‍ അവര്‍ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കുമെന്നതില്‍ സംശയമില്ല; സംഭവിച്ചിട്ടുമുണ്ടാകും. അപ്പോഴൊക്കെ നിങ്ങള്‍ അവരോട് എങ്ങനെയാണ് പെരുമാറിയിരുന്നത്?

ഓര്‍മ വരുന്ന പല സംഭവങ്ങളെയും മനസ്സിലേക്ക് കൊണ്ടുവരിക. അത്തരം സന്ദര്‍ഭങ്ങളെ ഗുണാത്മകവും (പോസിറ്റീവ്) ക്രിയാത്മകവുമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിച്ചുവോ? നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ആഴത്തിലായിത്തീരുവാന്‍ അത് ഉപകരിച്ചുവോ? ആ സംഭവത്തിലൂടെ അല്ലെങ്കില്‍ അത്തരം സംഭവങ്ങളിലൂടെ നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മില്‍ മാനസികമായി കൂടുതല്‍ അടുക്കുകയായിരുന്നോ, അതല്ല അകലുകയായിരുന്നുവോ?

അകലുകയായിരുന്നു എന്നാണ് ഉത്തരമെങ്കില്‍, അതാണോ ശരിക്കും അത്തരം സംഭവങ്ങളുടെ പരിണിതഫലമായി ലഭിക്കേണ്ടിയിരുന്നത്? അതോ പോസിറ്റീവ് ഫലേമാ? 

നെഗറ്റീവ് ഫലത്തിന്റെ ഉത്തരവാദി ആരാണ്? അബദ്ധത്തില്‍ ചെളിയില്‍ വീണ കുട്ടിയോ, അതല്ല വൈകാരികതയെ അടക്കി നിര്‍ത്താന്‍ - അല്ലെങ്കില്‍ അതിനെ പോസിറ്റീവായി ഉപയോഗിക്കാന്‍ സാധിക്കാതെപോയ നിങ്ങളോ?
ജീവിതത്തിലെ ഇതിനു സമാനമായ ഓരോ സംഗതികളെ കുറിച്ചും ആലോചിക്കുക. 

അബദ്ധത്തില്‍ സംഭവിച്ച വീഴ്ചയുടെ പേരില്‍ നിങ്ങളുടെ കുട്ടിയെ അടിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്? അവരെ ശകാരിക്കാനും ചീത്തപറയാനും  നിങ്ങള്‍ക്ക് അനുമതി നല്‍കിയത് ആരാണ്? 

സൃഷ്ടികര്‍ത്താവും ആ കുട്ടിയെ നിങ്ങള്‍ക്ക് നല്‍കിയവനുമായ ദൈവം അതിന് അധികാരമോ അനുമതിയോ നല്‍കിയിട്ടില്ല. യാതൊരു സംശയവും വേണ്ട, നല്‍കിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഒരു മുന്‍കാല ചിന്തകന്‍ പറഞ്ഞ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ: ''ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളുമായി  കളിക്കുക. രണ്ടാമത്തെ ഏഴില്‍ (7 മുതല്‍ 14 വയസ്സുവരെ) കുട്ടികള്‍ക്ക് മര്യാദ പഠിപ്പിക്കുക.'' മൂന്നാമത്തെ ഏഴില്‍ (14 മുതല്‍ 21 വരെ) കൂട്ടുകാരെപ്പോലെ അവരുടെ കൂടെ സഹവസിക്കുക. പിന്നെ അവരെ അവരുടെ പാട്ടിനു വിടുക.''
ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളുമായി കളിക്കണമെന്ന്! 

എന്നാല്‍ രക്ഷിതാക്കളായ നിങ്ങളോട് ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ അടികിട്ടുന്ന പ്രായമേതാണ്? കാലഘട്ടമേതാണ്? സംശയമില്ല, ആദ്യത്തെ ഏഴുവയസ്സു തന്നെ.

കുട്ടിയുടെ സ്രഷ്ടാവായ ദൈവം നിങ്ങള്‍ക്ക് അവരെ അടിക്കാനുള്ള അവകാശമോ അനുമതിയോ തന്നിട്ടില്ലയെങ്കില്‍ അറിയാതെ സംഭവിക്കുന്ന അബദ്ധങ്ങളുടെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളിലേല്‍പിക്കുന്ന പ്രഹരങ്ങള്‍ ഏതു കണക്കിലാണ് വരവുവെക്കേണ്ടത്? 

ഞാനിത് വെറുതെ നിങ്ങളെ കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. ഇതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടാക്കിയെടുത്താല്‍ മാത്രമെ നിങ്ങള്‍ക്ക് മിടുക്കരായ മക്കളെ ലഭിക്കുകയുള്ളൂ.

സന്തോഷം നല്‍കുന്ന മക്കെളയാണ് ഏവരും ആഗ്രഹിക്കുന്നത്. പക്ഷേ, നമുക്കു കിട്ടുന്ന റിസള്‍ട്ട് പലപ്പോഴും പരാജയമാണ്. എവിടെയോ നമുക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. ആ അബദ്ധങ്ങളെ നാം തിരിച്ചറിയുകതന്നെ വേണം. 

മറ്റൊരു ഉദാഹരണവും കൂടി ഞാന്‍ നിങ്ങളുടെ മുമ്പില്‍ 
വെക്കട്ടെ.

Your Rating
Top