Home
ബിസിനസ് വിജയത്തിന്റെ NLP ടെക്‌നിക്കുകള്‍ (''ഒരു സംരംഭകന്റെ ജൈത്രയാത്ര'')

ജീവിതത്തില്‍ വിജയം നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ കാണേണ്ടുന്ന ഒരു ചര്‍ച്ചയാണിത്.


അങ്ങേയറ്റം ആന്തരിക ഊര്‍ജം നല്‍കുന്നതും ആത്മവിശ്വാസം, വിജയത്തിന്റെ വഴികള്‍ മുതലായവ നല്‍കുന്നതുമായ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഈചര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഉപകരിക്കുന്നതാണ്. പരാജയത്തില്‍നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തി ജീവിതം അവസാനിപ്പിക്കാന്‍വരെ തോന്നിയ ഒരു വ്യക്തി വിജയത്തിന്റെ ഹിമാലയ പര്‍വ്വതത്തില്‍ എത്തിയ അനുഭവ യാഥാര്‍ഥ്യമാണിത്. ഓരോവാക്കുകളും വിജയത്തിലേക്കുള്ള വഴി തുറക്കുന്നതാണ്. ഇന്ന് ആ വ്യക്തിക്ക് 15 ലധികം വന്‍ ബിസിനസ് സ്ഥാപനങ്ങളുണ്ട്. 1200 ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. നിരവധി ബിസിനസ് സംരംഭങ്ങള്‍ നാട്ടിലും ഗള്‍ഫിലുമായി ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരിക്കുന്നു. വിജയത്തില്‍നിന്നും വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നിങ്ങളെ ത്രസിപ്പിക്കുകതന്നെ ചെയ്യും. ഇവയ്‌ക്കെല്ലാം പുറമെ ചര്‍ച്ചയിലൂടെ നിങ്ങള്‍ക്ക് കിട്ടുന്ന അതിശക്തമായ മോട്ടിവേഷന്‍, ഉന്നതമായ ആത്മധൈര്യം മുതലായ ആന്തരിക എനര്‍ജി വിലമതിക്കാനാവാത്തതാണ്. ജീവിക്കുന്ന ഉദാഹരണത്തിലൂടെ നിങ്ങള്‍ക്ക് കിട്ടുന്ന ആന്തരിക ശാക്തീകരണം (inner empowerment) വാക്കുകള്‍ക്കതീതമാണ്. കാണുക, ആസ്വദിക്കുക, ജീവിതവിജയം കൈവരിക്കുക.

 

To join our whatsapp group: https: https://bit.ly/2wjLPjF

Leave Your Comment Here
Your Comment
End